
കൊല്ലം ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യോഗ പരിശീലനം ആരംഭിക്കുന്നു; കൊല്ലം∙ യോഗ ഫോർ ലൈഫിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും യോഗ പരിശീലന ക്ലാസിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. 7736915515.
ടെന്നിസ് പരിശീലന ക്യാംപ്
കൊല്ലം ∙ ജില്ലാ ടെന്നിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വേനലവധി ടെന്നിസ് പരിശീലന ക്യാംപ് ഏപ്രിൽ 1 മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം ടെന്നിസ് കോർട്ടിൽ ആരംഭിക്കും. ആറുവയസ്സ് മുതലുള്ളവർക്കു പങ്കെടുക്കാം. 9447073874.
റോളർ സ്കേറ്റിങ്, റോൾ ബോൾ സമ്മർ കോച്ചിങ് ക്യാംപ് 7 മുതൽ
കൊല്ലം ∙ അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന റോളർ സ്കേറ്റിങ്, റോൾ ബോൾ കായിക ഇനങ്ങളുടെ സമ്മർ കോച്ചിങ് ക്യാംപ് പുന്തലത്താഴം എസ്എംഡി പബ്ലിക് സ്കൂളിലെ റോൾ ബോൾ ഇൻഡോർ കോർട്ടിൽ ഏപ്രിൽ 7 മുതൽ വൈകിട്ട് 5.30 ന് ആരംഭിക്കും. കേരളത്തിലെ ആദ്യത്തെ ഇൻഡോർ റോൾ ബോൾ കോർട്ട് ആണ് എസ്എംഡി പബ്ലിക് സ്കൂളിലുള്ളത്. 2 മാസമാണ് ക്യാംപെന്ന് ഒളിംപിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ.രാമഭദ്രൻ, അഡ്വഞ്ചർ സ്പോർട്സ് അക്കാദമി ട്രഷറർ ജെ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഇരട്ടക്കുളത്ത് സുരേഷ്, ജോയിന്റ് സെക്രട്ടറി എസ്.ഷിജു എന്നിവർ അറിയിച്ചു. 9446018910, 8136817263, 9387267274.
സമ്മർ ബംപർ നറുക്കെടുപ്പ് 2ന്
തിരുവനന്തപുരം ∙ സംസ്ഥാന ഭാഗ്യക്കുറി സമ്മർ ബംപർ നറുക്കെടുപ്പ് ഏപ്രിൽ 2ന് ഉച്ചയ്ക്ക് 2ന് നടക്കും. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.
അപേക്ഷ ക്ഷണിച്ചു
എഴുകോൺ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചതായി സൂപ്രണ്ട് എസ്.ശ്യാംകുമാർ, പി.ആർ.രോഹിതൻ എന്നിവർ അറിയിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കണം. www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ അടുത്ത 8 വരെ അപേക്ഷിക്കാം. ഏപ്രിൽ 10 നാണ് പ്രവേശന പരീക്ഷ. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടമൊബൈൽ, ഫിറ്റിങ്, വെൽഡിങ് എന്നീ ട്രേഡുകൾ നിലവിലുണ്ട്. 9400006516,7306066701, 9400928753.
ബാങ്ക് നാളെ പ്രവർത്തിക്കും
പുനലൂർ ∙ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വാർഷിക കണക്ക് എടുപ്പുമായി ബന്ധപ്പെട്ട് നാളെയും ബാങ്ക് സാധാരണ നിലയിൽ പ്രവൃത്തി ദിനമാക്കിയതായും എല്ലാ ഇടപാട് കാരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ബാങ്ക് പ്രസിഡന്റ് കെ.ബാബു പണിക്കർ, സെക്രട്ടറി എൽ. വർഗീസ് എന്നിവർ അറിയിച്ചു.