കൊല്ലം ∙ ജില്ലാ സ്കൂൾ കലോത്സവം നവംബർ 25 മുതൽ 29 വരെ അഞ്ചലിൽ നടക്കും. ഈസ്റ്റ് ഗവ.
ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രധാന വേദി. അഞ്ചൽ വെസ്റ്റ് ഗവ.
ഹയർ സെക്കൻഡറി സ്കൂൾ, എസ്വി യുപിഎസ്, വെസ്റ്റ് ബിഎഡ് ഹാൾ, ജിഎൽപിഎസ് അഞ്ചൽ വെസ്റ്റ്, ശബരിഗിരി എച്ച്എസ്എസ് ഓഡിറ്റോറിയം, എച്ച്എസ്എസ് ഹാൾ തുടങ്ങിയ ഉൾപ്പെടെ പതിനഞ്ചോളം വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 2022 ൽ ഇവിടെയായിരുന്നു കലോത്സവം.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കുന്നതിന് അനുസരിച്ചു ചിലപ്പോൾ കലോത്സവ തീയതികളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
കെപിഎസ്ടിഎയ്ക്ക് പ്രോഗ്രാം കമ്മിറ്റി ചുമതലയും കെഎസ്ടിഎയ്ക്ക് ഭക്ഷണത്തിന്റെയും ഹരിതചട്ടത്തിന്റെയും ചുമതലകൾ നൽകി. എകെഎസ്ടിയു: സ്വീകരണം, കെഎസ്ടിഎഫ്: പബ്ലിസിറ്റി, കെഎഎംഎ: റജിസ്ട്രേഷൻ, കെപിഇഎസ്പിഇടിഎ: ക്രമസമാധാനം, കെഎസ്ടിഎഫ്: വെൽഫെയർ, കെഎടിഎഫ്: താമസ സൗകര്യം, എഎച്ച്എസ്ടിഎ: ഗതാഗതം, കെയുടിഎ: ട്രോഫി, കെഎഎംഎ: സുവനീർ, എൻടിയു: സ്റ്റേജ് ആൻഡ് പന്തൽ, കെഎസ്ടിയു: ലൈറ്റ് ആൻഡ് പന്തൽ എന്നിങ്ങനെയാണ് മറ്റു ചുമതലകൾ.
ജില്ലാ ശാസ്ത്രമേള ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നീരാവിൽ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലുമായി നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

