
റെയിൽവേ ജീവനക്കാരുടെ വിശ്രമ മുറിയിൽ പാമ്പിനെ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ റെയിൽവേ ജീവനക്കാർ വിശ്രമിക്കുന്ന മുറിയിൽ കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിനെ കണ്ടെത്തിയത് ഭീതി പരത്തി. ജീവനക്കാരി മുറി തുറന്നപ്പോൾ പാമ്പ് ഇഴയുന്നത് കണ്ട് ഓടുകയായിരുന്നു. ഈ മാസം 21ന് റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിന് സമീപം പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു .രണ്ടര മാസം മുൻപ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ പുലർച്ചെ എഗ് മൂർ –ചെന്നൈ– കൊല്ലം ട്രെയിനിൽ എത്തിയ – അഞ്ചൽ കോട്ടുക്കൽ സ്വദേശി ശ്രീലക്ഷ്മി എന്ന വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലും പ്ലാറ്റ്ഫോമിന്റെ പല ഭാഗത്തും പാമ്പുകളെ കണ്ടിരുന്നു.10 ദിവസം മുൻപ് പുനലൂരിൽ നിന്ന് രാത്രി കൊല്ലത്തേക്ക് പോയ മെമുവിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. പുനലൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളിലും ട്രാക്കുകളുടെ മധ്യ ഭാഗത്തും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ഇടുന്നത് യഥാസമയം നീക്കം ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്.ഇതേ പാതയിലെ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ പരിസര ശുചീകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ജീവനക്കാരുടെ നാലിൽ ഒരു ഭാഗം പോലും പുനലൂർ റെയിൽവേ സ്റ്റേഷൻ ശുചീകരിക്കാൻ ഏർപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപം ഉണ്ട്.