കുളത്തൂപ്പുഴ ∙ കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും കല്ലടയാറ്റിലെ കടവുകളിലും സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചു കുളിക്കാൻ ഇറങ്ങി ജീവൻ നഷ്ടപ്പെട്ടവർ ഏറെ.
തമിഴ്നാട് തിരുമംഗലം ആറുമുഖം നോർത്ത് തെരുവ് ഹൗസ് നമ്പർ 120ൽ പി.തവമുനിയും ചിതറ പാങ്ങോട് അൻസൻല മൻസിലിൽ അർഷാദും ഇന്നലെ മരിച്ചതാണ് ഒടുവിലത്തേത്. അപകട
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അവഗണിച്ചു കല്ലടയാറ്റിൽ ഇറങ്ങുകയാണ് പതിവ്. തെളിഞ്ഞ് ഒഴുകുന്ന ആറ് ഒറ്റനോട്ടത്തിൽ അപകടഭീതി തോന്നിപ്പിക്കാറില്ല എങ്കിലും അടിയൊഴുക്കു ശക്തം ആണെന്നതാണ് യാഥാർഥ്യം.
വരൾച്ച ആയതിനാൽ കല്ലടയാറ്റിൽ വെള്ളം കുറവാണെന്നു കരുതി അപരിചിതർ കയങ്ങളിലെ കെണി അവഗണിച്ചും കുളിക്കാൻ ഇറങ്ങാറുണ്ട്. ഇതിൽ അകപ്പെട്ടാൽ രക്ഷപ്പെടാൻ പാടാണ്.
നെടുവെണ്ണൂർക്കടവ് പൂമ്പാറയിലെ സ്ഥിതിയും മറിച്ചല്ല.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം തുടങ്ങുന്ന നെടുവെണ്ണൂർക്കടവ് ചെളിക്കുണ്ടാണ്. തെന്മല ഒറ്റക്കൽ തടയണ പ്രദേശത്തും മുന്നറിയിപ്പുകൾ അവഗണിച്ചു കുളിക്കാൻ ഇറങ്ങുന്നത് അപകടമുണ്ടാക്കും.
ഒട്ടേറെ മുങ്ങിമരണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ അപകടത്തിൽപെട്ടവരുടെ രക്ഷിതാക്കളും മറ്റും ചേർന്നു സ്മാരകങ്ങളും മുന്നറിയിപ്പു ഫലകങ്ങളും സ്ഥാപിച്ചിരുന്നു. പുനലൂർ ഐക്കരക്കോണം പാവക്കടവും എതിർവശത്തുള്ള തൊളിക്കോട് കടവും അപകടം നിറഞ്ഞതാണ്.
8ാം ക്ലാസ് വിദ്യാർഥി ആദർശ് (14) ഈ മാസം 18ന് ഐക്കരക്കോണം പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചിരുന്നു.
പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 2 യുവാക്കൾ മുങ്ങിമരിച്ചു
തെന്മല ∙ കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു.
കളങ്കുന്ന് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ 26 അംഗ സഞ്ചാരി സംഘത്തിലെ തമിഴ്നാട് റെയിൽവേ മധുര ഡിവിഷൻ ട്രാക്ക് മെയ്ന്റനൻസ് ജീവനക്കാരൻ തിരുമംഗലം ആറുമുഖം നോർത്ത് തെരുവ് ഹൗസ് നമ്പർ 120ൽ പി.തവമുനി (36), അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം തുടങ്ങുന്ന കുളത്തൂപ്പുഴ നെടുവെണ്ണൂർക്കടവ് പൂമ്പാറ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ, ചിതറ മൂന്നുമുക്ക് അർഷാദ് മൻസിലിൽ അൻസാരിയുടെ മകൻ അർഷാദ് (20) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും ആയിരുന്നു അപകടങ്ങൾ.
തെന്മല ഇക്കോ ടൂറിസത്തിൽ 2 ദിവസത്തെ ക്യാംപിന് എത്തിയ റെയിൽവേ സ്കൗട്സ് ആൻഡ് ഗൈഡ്സ് സംഘം തെന്മല പരപ്പാർ അണക്കെട്ടിന്റെ ഭാഗത്ത് സവാരി നടത്തുന്നതിനിടെയാണു തവമുനിയുടെ മരണം ഭാര്യ: പ്രീതി രഞ്ജിനി.നെടുവെണ്ണൂർക്കടവ് ഭാഗത്ത് 3 സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അർഷാദ് ഒഴുക്കിൽപ്പെട്ടത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.
അർഷാദിന്റെ മാതാവ് സലീന. സഹോദരി അൽസൽന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

