കൊല്ലം∙ മാരുതി കാറിൽ കുതിരയെ കൊണ്ടുവന്ന മഹാന്മാരാണ് കൊല്ലം കോർപറേഷൻ ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കൊടിയ അഴിമതിയാണു കോർപറേഷനിൽ നടക്കുന്നത്. പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ളവ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.കെ. പ്രേമചന്ദ്രൻ എംപി ജാഥാ ക്യാപ്റ്റനായി യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന കോർപറേഷൻ കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രേമചന്ദ്രനു പുറമേ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ.
ഹഫീസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് എന്നിവരാണു യാത്രയ്ക്കു നേതൃത്വം നൽകുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഡിറ്റിലാണ് കോർപറേഷൻ കൊല്ലം ഫെസ്റ്റിനായി ഒരു വാഹനത്തിൽ കുതിരയെ എത്തിച്ചതായി കണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ട
രേഖയിലെ വാഹനത്തിന്റെ നമ്പർ ഓഡിറ്റർമാർ തപ്പിയപ്പോഴാണ് മാരുതി കാറിന്റെ നമ്പറാണെന്നു കണ്ടെത്തിയത്.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലുകയാണ് ഇടതു സർക്കാർ. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ നല്ല സെക്രട്ടറി വന്നാൽ 3 മാസത്തിൽ മാറ്റും.
കേരളത്തിലെ അധികാര വികേന്ദ്രീകരണം അവതാളത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപറേഷനിൽ 56ൽ 30ൽ അധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുമായി യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ കൊല്ലം ഭരിക്കുന്നത് യുഡിഎഫ് മേയറാകുമെന്നും ജാഥാ ക്യാപ്റ്റൻ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.കുറ്റവിചാരണ വാഹനജാഥ 30ന് ശക്തികുളങ്ങരയിൽ സമാപിക്കും.
നവംബർ 5ന് കോർപറേഷനു മുന്നിൽ നടക്കുന്ന കുറ്റവിചാരണ സംഗമം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അധ്യക്ഷനായിരുന്നു.
യുഡിഎഫ് നേതാക്കളായ എ.എ. അസീസ്, വി.എസ്.
ശിവകുമാർ, ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, നൗഷാദ് യൂനുസ്, എം.എം. നസീർ, പി.ജർമിയാസ്, എ.കെ.
ഹഫീസ്, കെ.എസ്. വേണുഗോപാൽ, ചിരട്ടക്കോണം സുരേഷ്, പ്രകാശ് മൈനാഗപ്പള്ളി, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, എം.എസ്.
ഗോപകുമാർ, സൂരജ് രവി, പ്രാക്കുളം സുരേഷ്, കൈപ്പുഴ റാംമോഹൻ, ആർ. സജീവ് കുമാർ, കുരീപ്പുഴ മോഹനൻ, സുൽഫിക്കർ സലാം, പി.ആർ.
പ്രതാപചന്ദ്രൻ, സുരേഷ് ബാബു, ഡി. ഗീതാ കൃഷ്ണൻ, എൻ.
ഉണ്ണിക്കൃഷ്ണൻ, വിപിനചന്ദ്രൻ, പ്രസാദ് നാണപ്പൻ, കൃഷ്ണ വേണി ശർമ, ഫേബ സുദർശൻ, ബി തൃദീപ് കുമാർ, അൻസർ അസീസ്, ഇടവനശ്ശേരി സുരേന്ദ്രൻ, മേച്ചെഴുത്ത് ഗിരീഷ്, രാജീവ് പാലത്തറ, എസ്. നാസർ, റഫീഖ് എന്നിവർ പ്രസംഗിച്ചു.
കോർപറേഷൻ പ്രതിപക്ഷ നേതാവ് ജോർജ് ഡി. കാട്ടിൽ, എം.എസ്.
ഗോപകുമാർ എന്നിവരാണ് ജാഥാ മാനേജർമാർ.
പ്രേമചന്ദ്രന് പ്രശംസ
യുഎൻ പൊതുസഭയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു പ്രസംഗിച്ച എൻ.കെ പ്രേമചന്ദ്രൻ എംപി ക്കു വി.ഡി സതീശന്റെ പ്രശംസ. രാജ്യത്തിനാകെ അഭിമാനമായ നിലയിൽ ശക്തമായ ഭാഷയിൽ, പ്രേമചന്ദ്രൻ നടത്തിയ പ്രസംഗം അഭിമാനകരമാണ്.
ആ പ്രസംഗം കേട്ടപ്പോൾ എനിക്കു അസൂയ തോന്നേണ്ടതായിരുന്നു. പക്ഷേ, അഭിമാനമാണു തോന്നിയത്.
കേരളത്തിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ പ്രസംഗത്തെ പ്രത്യേകം അഭിനന്ദിക്കുന്നു– സതീശൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

