
കരീപ്ര ∙ ഓണത്തിനു 20,000 കോടി രൂപ സർക്കാർ വിവിധ രീതിയിൽ ജനങ്ങൾക്ക് നൽകുന്നതിലൂടെ വരും ദിവസങ്ങളിൽ കമ്പോളങ്ങളിൽ അതിന്റെ മാറ്റങ്ങൾ പ്രതിഫലിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേള നെടുമൺകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളവും ബോണസും, ക്ഷേമ പെൻഷനുകളും വിവിധ ആനൂകൂല്യങ്ങൾ എല്ലാം കൂടി 20,000 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്.
ജില്ലയിൽ മാത്രം കൺസ്യൂമർ ഫെഡിന്റെ ഉടമസ്ഥതയിൽ 170 ഓണവിപണന മേളകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നെടുമൺകാവ് സുരഭി ഓഡിറ്റോറിയം ജംക്ഷനിൽ നിന്നും കുടുംബശ്രീ അംഗങ്ങളുടെ വാദ്യമേളങ്ങളോടെ വിളംബര ഘോഷയാത്രയോടെയാണ് സമ്മേളനം തുടങ്ങിയത്. കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് ആദ്യ വിൽപന നിർവഹിച്ചു.
നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയശ്രീവാസുദേവൻപിള്ള, പ്രിജി ശശിധരൻ, കരീപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാർ, കരീപ്ര ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ,
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ആർ.വിമൽചന്ദ്രൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സിന്ധു ഓമനക്കുട്ടൻ, സന്തോഷ് സാമുവേൽ, ഷീബ സജി, പി.ഷീജ, എ.ഉഷ, പി.കെ.അനിൽകുമാർ, വൈ.റോയി, സുനിതകുമാരി, ജി.തിലകൻ,പി.എസ്.പ്രശോഭ, എസ്.ഓമനക്കുട്ടൻപിള്ള, എം.ഐ.റേയ്ച്ചൽ, സിഡിഎസ് അധ്യക്ഷരായ ശൈലജ അനിൽകുമാർ, ജെ.മിനിമോൾ എന്നിവർ പ്രസംഗിച്ചു. കൺസ്യൂമർ ഫെഡിന്റെ ജില്ലാതല ഓണ വിപണന മേളയും നെടുമൺകാവിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കരീപ്ര ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ അധ്യക്ഷത വഹിച്ചു. വിപണന മേള സെപ്റ്റംബർ 2ന് സമാപിക്കും.
ഓണം: വിപണിയിൽ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന
കൊല്ലം∙ ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ പൊതുവിപണി കേന്ദ്രീകരിച്ചു കലക്ടർ എൻ.
ദേവീദാസിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫിസർമാരുടെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗൺ, എസ്എൻപി മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വിലവിവരപ്പട്ടിക പ്രദർശനം, ബില്ലുകളുടെ കൃത്യത, പർച്ചേസ് ബില്ലുകൾ, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില എന്നിവ പരിശോധന വിധേയമാക്കി.
നിയമപരമായ കൃത്യതയോടെ പതിച്ച് സൂക്ഷിക്കാത്ത ത്രാസുകൾ, പാക്കിങ് ലേബലുകൾ, പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെ ശുചിത്വം തുടങ്ങിയവയും വിലയിരുത്തി. വരും ദിവസങ്ങളിൽ പഴം, പച്ചക്കറി കടകൾ, വാണിജ്യ-വ്യാപാര സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് കലക്ടർ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫിസർ ജി.എസ്. ഗോപകുമാർ, കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർ വൈ.
സാറാമ്മ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ജി.സജീവ് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ സുരേഷ്കുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ എം. ഷാനവാസ്, കെ.ഐ.അനില തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]