
നിലമേൽ ∙ വൻതോതിൽ കുന്ന് ഇടിച്ചു മണ്ണു മാറ്റിയ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി. കടയ്ക്കൽ റോഡിൽ കുന്നിന്റെ ഭാഗം ഇടിഞ്ഞു വീഴാൻ സാധ്യതയേറെയാണ്.
മാനദണ്ഡങ്ങൾ പാലിക്കാതെ ആണ് ഇവിടങ്ങളിൽ കുന്നിടിക്കൽ നടന്നതെന്ന് ആക്ഷേപം ഉണ്ട്. നിലമേൽ മുതൽ 2 കിലോമീറ്റർ ദൂരത്തിൽ 4 സ്ഥലത്താണു കുന്ന് ഇടിച്ചത്.
വെള്ളാംപാറയിൽ ഇടിച്ച സ്ഥലത്തു മഴയിൽ വീണ്ടും ഭൂമി ഇടിഞ്ഞിട്ടുണ്ട്. വലിയ ആഴത്തിലാണു കുന്ന് ഇടിച്ചിരിക്കുന്നത്.
റവന്യു, പൊലീസ്, ജിയോളജി വകുപ്പുകൾ പരിശോധനയ്ക്ക് ഇതുവരെ തയാറായിട്ടില്ല എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മണ്ണു മാറ്റിയ സ്ഥലങ്ങൾ ഉപേക്ഷിച്ച നിലയിലുമാണ്.വെള്ളാംപാറയിൽ മഴയിൽ വൻതോതിൽ ആണു മണ്ണ് ഇടിയുന്നത്.
ഇവിടെ നിന്നു കുന്ന് ഇടിച്ചു മണ്ണ് വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുക ആയിരുന്നു. അന്നു നാട്ടുകാരിൽ പലരും ഇതിന്റെ ഭവിഷ്യത്തു പ്രവചിച്ചിരുന്നു.നിലമേൽ മുതൽ കടയ്ക്കൽ 5 കിലോമീറ്റർ ദൂരത്തിൽ വിവിധ സ്ഥലങ്ങളിൽ കുന്നിടിക്കാൻ വീണ്ടും അനുവാദത്തിനു വേണ്ടി അപേക്ഷ നൽകിയിരിക്കുകയാണ് പലരും.സ്വകാര്യ വ്യക്തികളുടെ വകയായുള്ള കുന്ന് ഇടിച്ചു മണ്ണു മാറ്റുന്നതിന് ഒരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണു നാട്ടുകാർ സംശയിക്കുന്നത്.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു പാസ് എടുക്കുന്നത് ഇവരാണെന്നും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]