പുനലൂർ∙ എന്നും പരാതികൾ ഉയരുന്ന കൊല്ലം – തിരുമംഗലം ദേശീയപാതയിൽ കാലവർഷത്തിൽ തകർന്ന കുഴികൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സംസ്ഥാനാന്തര ചരക്കുനീക്ക പാതയായ ഇവിടെ ഉണ്ടാകുന്ന ചെറിയ കുഴപ്പം പോലും സമയത്തു പരിഹരിക്കാതെയിരുന്നാൽ ആയിരക്കണക്കിനു വാഹനങ്ങൾക്കും യാത്രക്കാർക്കും ആണ് അതു പ്രശ്നമായി വരിക.വലിയ വെള്ളക്കെട്ടും കുഴിയും വരാൻ സാധ്യതയുള്ള ഭാഗത്തു വർഷങ്ങൾക്കു മുൻപ് ഇന്റർലോക്ക് ടൈലുകൾ പാകിയിരുന്നത് ഇളകിയാണു മിക്കയിടത്തും റോഡ് തകർന്നിരിക്കുന്നത്.
വാളക്കോട് വലിയ വളവിനു സമീപവും കലയനാട് അടിപ്പാതയ്ക്കു സമീപവും വാളക്കോട് പെട്രോൾ പമ്പിനു സമീപവും വാളക്കോട് മേൽപാലത്തിനു സമീപവും ഇതാണു സ്ഥിതി.ഇരുചക്ര വാഹനങ്ങൾ ഈ കുഴികളിൽ ചാടിയാൽ നിയന്ത്രണം വിട്ടു വാഹനം അപകടത്തിൽപ്പെടും എന്ന് ഉറപ്പാണ്. റോഡിനു തീരെ വീതി കുറവുള്ള ഈ ഭാഗത്തു തലങ്ങും വിലങ്ങും കൂറ്റൻ ചരക്കുലോറികൾ എപ്പോഴും കടന്നുപോകുന്നുണ്ട്.
അതിനാൽ കുഴിയിൽച്ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വൻദുരന്തം ഉണ്ടാകുമെന്നാണു നാട്ടുകാരുടെ ആശങ്ക.
കലയനാട് റെയിൽവേ അടിപ്പാതയ്ക്ക് അൽപം അകലെ റോഡിന്റെ മധ്യഭാഗത്തു വലിയ കുഴി രൂപപ്പെട്ടിട്ട് മാസങ്ങൾ ആയിട്ടും ഇതുവരെ അതു നന്നാക്കാൻ നടപടി ഉണ്ടായിട്ടില്ല.വളക്കോട് മേൽപ്പാലത്തിന്റെ വശത്തും ഗതാഗതത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണു കുഴിയുടെ വലുപ്പം. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ വലുപ്പം അറിയാതെ വാഹനങ്ങൾ വന്നു ചാടുകയാണു പതിവ്.
കലയനാട് വലിയ വളവിനു മുകൾഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.പ്ലാച്ചേരിയിൽ നിന്നു നല്ല ഇറക്കമാണ്. ഇവിടെയും നല്ല വേഗത്തിൽ എത്തുന്ന വാഹനങ്ങൾ കുഴിയിൽച്ചാടി അപകടത്തിൽപ്പെടുന്നുണ്ട്.
മേലേ പ്ലാച്ചേരി ജംക്ഷനു സമീപം ടാറിങ്ങിനോട് ചേർന്നു നീളത്തിൽ രൂപപ്പെട്ട കുഴിയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടിരിക്കുന്നത്. ശബരിമല മണ്ഡലകാലത്ത് തീർഥാടകർ അപകടത്തിൽപ്പെട്ട
സാഹചര്യത്തിൽ കുറെ ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിക്കുകയും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സുരക്ഷ സംവിധാനങ്ങൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ രൂപപ്പെട്ട
കുഴികൾ ഗതാഗതത്തിനു ഭീഷണിയായിട്ടും താൽക്കാലികമായി പോലും ഒന്നും ചെയ്യാൻ അധികൃതർ നടപടികൾ എടുത്തിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]