
കെഎസ്ആർടിസി ഉല്ലാസയാത്രകൾ ഹിറ്റ്; ഇൗ മാസത്തെ വരുമാനം 22 ലക്ഷം രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ അവധിക്കാല ഉല്ലാസയാത്രകൾ എന്ന പേരിൽ കെഎസ്ആർടിസി ആവിഷ്കരിച്ച ബജറ്റ് ടൂറിസം യാത്രകളിലൂടെ ഏപ്രിൽ മാസത്തിൽ ഇതുവരെ നേടിയത് 22 ലക്ഷം രൂപ. മുൻ വർഷത്തേക്കാൾ ട്രിപ്പുകളുടെ എണ്ണത്തിലും കലക്ഷനിലും ഇരട്ടിയിലധികം വർധനയുണ്ടായി. അവധിക്കാല യാത്രകൾ വൻ വിജയത്തിൽ ആയതോടെ കൂടുതൽ ട്രിപ്പുകൾ ഉൾപ്പെടുത്തി കൊല്ലം ബജറ്റ് ടൂറിസം മേയ് മാസ കലണ്ടർ പ്രഖ്യാപിച്ചു. അന്വേഷണങ്ങൾക്ക് : 9747969768, 9995554409, 7592928817
∙ മേയ് ഒന്നിന് വാഗമൺ, റോസ്മല – 1020 രൂപ. റോസ്മല, തെന്മല, പാലരുവി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള റോസ്മല യാത്രയ്ക്ക് 770 രൂപയാണ് നിരക്ക്. ഒന്നാം തീയതി കൂടാതെ മേയ് 18,31 എന്നീ ദിവസങ്ങളിലും വാഗമൺ യാത്ര ഉണ്ടായിരിക്കും.
∙ മേയ് മൂന്നിനും 24 നും ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ യാത്ര – 820 രൂപ.
∙ മേയ് 4ന് നെഫർറ്റിറ്റി കപ്പൽ യാത്ര, മലയാറ്റൂർ തീർഥാടനം. 5 മണിക്കൂർ അറബിക്കടലിൽ ചുറ്റിക്കറങ്ങാനുള്ള അവസരം ഒരുക്കുന്ന യാത്രയ്ക്ക് കപ്പൽ എൻട്രി ഫീ, ഗാനമേള, പലതരം ഗെയിമുകൾ, ബുഫെ ഡിന്നർ, മറ്റ് ആക്ടിവിറ്റീസ്, കെഎസ്ആർടിസി ബസ് ഫെയർ എന്നിവ ഉൾപ്പെടെ 4,240 രൂപയാണ് ചാർജ്. 5-10 വയസ്സിനിടയിലുള്ള കുട്ടികൾക്ക് 1,950 രൂപ ആണ് നിരക്ക്. 25നും കപ്പൽ യാത്ര ഉണ്ടായിരിക്കും.
∙ മേയ് 7, 23 ദിവസങ്ങളിൽ ഗവി ട്രിപ് ഉണ്ടായിരിക്കും ബോട്ടിങ്, പ്രവേശന ഫീസുകൾ, ഗവി ഗൈഡ് ഫീസ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1750 രൂപ.
∙ മേയ് 7ന് വൈകിട്ട് 7ന് കണ്ണൂർ കാഴ്ചകൾ എന്ന പേരിട്ടിരിക്കുന്ന കണ്ണൂർ – കോഴിക്കോട് യാത്ര ആരംഭിക്കും. പാപ്പിനിശ്ശേരി, പൈതൽമല, പാലക്കയം തട്ട്, പെറ്റ് സ്റ്റേഷൻ, പയ്യാമ്പലം, തെയ്യക്കാഴ്ചകൾ, ബേപ്പൂർ ബീച്ച് മിഠായിത്തെരുവ് എന്നിവ ഉൾപ്പെടുന്ന യാത്രയ്ക്ക് 2800 രൂപയാണ് നിരക്ക്.
∙ മേയ് 10ന് മാംഗോ മെഡോസ്, രാമക്കൽമേട്, പൊന്മുടി. യാത്രയ്ക്ക് 1790 രൂപയാണ് നിരക്ക്. രണ്ടു നേരത്തെ ഭക്ഷണം, പാർക്ക് എൻട്രി ഫീ, പാർക്കിലെ ബോട്ടിങ്, ത്രീഡി തിയറ്റർ ഉൾപ്പെടെയുള്ള എല്ലാ റൈഡുകളുടെയും എൻട്രി ഫീ എന്നിവ ഉൾപ്പെടുന്നതാണ് യാത്ര.
∙ മേയ് 10ന് രാമക്കൽമേട് യാത്ര– 1030 രൂപ. അയ്യപ്പൻകോവിൽ തൂക്കുപാലം, കാൽവരി മൗണ്ട് രാമക്കൽമേട് എന്നിവിടങ്ങൾ സന്ദർശിക്കും.
∙ മേയ് 11 മൂന്നാർ യാത്രയ്ക്ക് 2380 രൂപ, എസി ഡോർമിറ്ററി താമസം, ജീപ്പ് സഫാരി, ഒരു നേരത്തെ ഉച്ചഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടും.
∙ മേയ് 11 ന്റെ സ്നോ പാർക്ക് ട്രിപ്. പാർക്ക് എൻട്രി, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 2520 രൂപ.
∙ മേയ് 11ന്റെ യാത്ര ശിവക്ഷേത്രങ്ങളിലേക്ക്. രാവിലെ 5ന് ആരംഭിച്ച് 10 മണിക്ക് മടങ്ങി എത്തും. ആലുവ ശിവ ക്ഷേത്രം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, തിരുനക്കര, ചെങ്ങന്നൂർ ശിവക്ഷേത്രങ്ങൾ എന്നിവിടങ്ങൾ ആണ് സന്ദർശിക്കുക.
∙ മേയ് 15ന്റെ സൈലന്റ് വാലി യാത്രയിൽ മലമ്പുഴ, കൽപാത്തി, പാലക്കാട് കോട്ട, വരിക്കാശ്ശേരി മന, കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളും സന്ദർശിക്കും. നിരക്ക് 3080 രൂപ.