കരുനാഗപ്പള്ളി ∙ മകളുടെ വിവാഹത്തിന് വ്യത്യസ്തമായ രീതിയിൽ കല്യാണക്കുറി ഒരുക്കി ആധാരമെഴുത്തുകാരനായ കെ. രാജേന്ദ്രൻ.
100 രൂപയുടെ മുദ്രപത്രത്തിൽ സർക്കാർ മുദ്രകളെല്ലാം ഒഴിവാക്കിയ ശേഷം, വിവാഹിതരാകാൻ പോകുന്ന മകൾ ഇന്ദുവിന്റെയും ഹരീഷ് കുട്ടികൃഷ്ണന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്.
താൻ ഇത്രയും കാലം ചെയ്തുവന്നിരുന്ന തൊഴിലിനോടുള്ള ആത്മാർഥതയും സ്നേഹവുമാണ് ഇങ്ങനെയൊരു വിവാഹ ക്ഷണക്കത്ത് തയാറാക്കാൻ പ്രേരിപ്പിച്ചതെന്ന് രാജേന്ദ്രൻ പറയുന്നു. കരുനാഗപ്പള്ളി, മാവേലിക്കര, കാർത്തികപ്പള്ളി മേഖലയിലുള്ളവർക്ക് തന്റെ ഈ കൈപ്പട
സുപരിചിതമാണ്. തന്നെ അറിയാവുന്നവർക്കും പരിചയമുള്ളവർക്കും സ്വന്തം കൈപ്പടയിൽ മകളുടെ വിവാഹ ക്ഷണക്കത്ത് എഴുതി നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാജേന്ദ്രൻ പറയുന്നു.
എല്ലാ കല്യാണക്കുറികളിലും അവസാന വരിയിൽ കാണുന്ന Best Wishes ഒഴിവാക്കി തനി ആധാരം എഴുത്തിന്റെ ശൈലിയിലാണ് ക്ഷണക്കത്തിലെ വാചകങ്ങൾ അവസാനിപ്പിച്ചിരിക്കുന്നതും.
‘സാക്ഷി: ഞങ്ങളുടെ മകൻ R. നന്ദു’.
ഇ– സ്റ്റാംപ് പേപ്പർ നിലവിൽ വന്നതോടെ വിവിധ സർക്കാർ– ഇതര ആവശ്യങ്ങൾക്ക് ഇത്തരം സ്റ്റാംപ് പേപ്പർ ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് ഒരു ഓർമപ്പെടുത്തൽ പോലെ പഴയ മുദ്ര പേപ്പറിൽ വിവാഹ ക്ഷണക്കത്ത് വന്നത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരിക്കുകയാണ് ഈ കല്യാണക്കുറിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

