അഭിമുഖം:
തലവൂർ∙ ഗവ.യുപിഎസിൽ എൽപിഎസ്എ ഒഴിവിലേക്ക് 29ന് രാവിലെ 10ന് അഭിമുഖം നടക്കും. ഓഫിസ് അസിസ്റ്റന്റ് ഒഴിവിലേക്കുള്ള അഭിമുഖം 29ന് ഉച്ചയ്ക്ക് 2ന് നടക്കും.
താമരക്കുടി∙ ശിവവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ യിൽ മാത്തമാറ്റിക്സ് അധ്യാപക താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ അടുത്ത 4ന് 10ന്.
കൊല്ലം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സൗകര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകളിലേക്കു 30നു രാവിലെ 10.30ന് അഭിമുഖം നടക്കും. പ്ലസ്ടു യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള യുവതി – യുവാക്കൾക്കു പങ്കെടുക്കാം. 3 ബയോഡേറ്റ, ആധാർ കാർഡ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ ഹാജരാകണം.
8281359930.
അപേക്ഷ ക്ഷണിച്ചു
തലവൂർ∙അരിങ്ങട റബർ ഉൽപാദകസംഘം നടത്തുന്ന തേനീച്ച വളർത്തൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
30വരെ അപേക്ഷിക്കാം.ഫോൺ: 9746258223. കൊല്ലം ∙ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2024–25 അധ്യയന വർഷം പിജി, പ്രഫഷനൽ കോഴ്സ് പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയവർക്കുള്ള കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം–691001. ഇ–മെയിൽ: [email protected].
0474 2743469.
കേരളോത്സവം: അപേക്ഷകൾ ക്ഷണിച്ചു
പേരയം∙ ഒക്ടോബർ 4,5,6 തീയതികളിൽ നടക്കുന്ന പഞ്ചായത്ത് കേരളോത്സവത്തിന് അപേക്ഷകൾ ക്ഷണിച്ചു. 30ന് വൈകിട്ട് 5ന് മുൻപ് https//keralotsavam.com എന്ന സൈറ്റ് വഴി അപേക്ഷിക്കണം.
കേരളോത്സവം ഒക്ടോബർ 4ന് രാവിലെ 8.30ന് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്യും.
തേനീച്ച വളർത്തൽ
കൊല്ലം∙സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കശുമാവ് തോട്ടങ്ങളിൽ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കശുമാവ് കർഷകർക്ക് 40% സബ്സിഡിയോടു കൂടി തേനീച്ച കോളനികളും ഉപകരണങ്ങളും ഹോർട്ടി കോർപിന്റെ സഹകരണത്തോടെ നൽകും. 60% തുക കർഷകർ വഹിക്കണം.
www.ksacc.kerata.gov.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യാം. ജില്ലാ ഫീൽഡ് ഒാഫിസറിൽ നിന്ന് അപേക്ഷ നേരിട്ടും ലഭിക്കും.
ഒക്ടോബർ 26 വരെ അപേക്ഷകൾ സ്വീകരിക്കും. വിലാസം: ചെയർമാൻ, കെഎസ്എസിസി, അരവിന്ദ് ചേംബേഴ്സ്, മുണ്ടയ്ക്കൽ, കൊല്ലം– 691001.
ഫോൺ: 0474–2760456.
സെമിനാർ ഇന്ന്
കൊല്ലം ∙ സെന്റർ ഫോർ ബിഹേവിയർ മോഡിഫിക്കേഷൻ ആൻഡ് റിസർച്ചിന്റെ നേതൃത്വത്തിൽ സെമിനാറും കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് രാവിലെ 11ന് ചിന്നക്കട കോർപറേഷൻ ബിൽഡിങ്ങിലെ മൂന്നാം നിലയിലെ ഹാളിൽ നടക്കും.
എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സൈക്കോളജിസ്റ്റ് ഡോ.
സുരേഷ് സരസ്വതി ക്ലാസ്സുകൾ നയിക്കും. 9446102775
പ്രതിരോധ കുത്തിവയ്പ് നാളെ
കൊല്ലം ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിന്റെയും കൊല്ലം ഗൈനിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 9 മുതൽ 26 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറഞ്ഞ നിരക്കിൽ പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കും.
നാളെ ആശ്രാമം ഐഎംഎ ഹാളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് കുത്തിവയ്പ് നടക്കുക. 9020875111.
ഖാദി റിബേറ്റ് മേളയും ക്വിസ് മത്സരവും
കൊല്ലം ∙ ഗാന്ധി ജയന്തിയുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി റിബേറ്റ് മേളയും ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിക്കും.
‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും’ എന്ന വിഷയത്തിൽ ഇന്ന് 12.30നു കൊല്ലം കർബല ഗ്രാമ വ്യവസായ ഓഫിസ് അങ്കണത്തിൽ നടക്കുന്ന ക്വിസ് മത്സരം കൊല്ലം കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ എ.കെ.സവാദ് ഉദ്ഘാടനം ചെയ്യും. കനറാ ബാങ്ക് ചിന്നക്കട
ബ്രാഞ്ച് ചീഫ് മാനേജർ ദുശ്മന്ത് നായിക് സമ്മാന വിതരണവും ഫെഡറൽ ബാങ്ക് കൊട്ടാരക്കര ബ്രാഞ്ച് മാനേജർ ബോബി തോമസ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും. 29 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന റിബേറ്റ് മേളയിൽ കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾക്കു 30% കിഴിവ് ലഭിക്കും.
കൂടാതെ, സർക്കാർ – അർധസർക്കാർ – ബാങ്ക് – സഹകരണ – പൊതുമേഖല ജീവനക്കാർക്ക് 1 ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.
ഗാന്ധി ദർശൻ ഗാന്ധി ഫെസ്റ്റ് ഒന്നു മുതൽ
കൊല്ലം ∙ ഗാന്ധി ദർശൻ ജില്ലാ കമ്മിറ്റി നടത്തുന്ന ഗാന്ധി ഫെസ്റ്റ് ഒക്ടോബർ ഒന്ന്, 2 തീയതികളിൽ സിഎസ്ഐ കൺവൻഷൻ സെന്ററിൽ നടക്കും. ഒന്നിന് രാവിലെ 9.30ന് മെഡിക്കൽ ക്യാംപ് കെപിസിസി സെക്രട്ടറി അഡ്വ.
ബേബിസണും ആയുർവേദ ക്യാംപ് ഡിസിസി വൈസ് പ്രസിഡന്റ് വിപിനചന്ദ്രനും ഉദ്ഘാടനം ചെയ്യും. 10ന് ഗാന്ധി ഫെസ്റ്റ് കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
എം.വി.ഹെൻട്രി അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, അനിൽ മുഹമ്മദ് എന്നിവർ പ്രഭാഷണം നടത്തും. ഷഹാൽ ഹസൻ മുസല്യാർ (വിദ്യാഭ്യാസ മേഖല) , ചിതറ മധു (സഹകരണ മേഖല), നെടുങ്ങോലം രഘു (സഹകരണ, ജനാധിപത്യ സംരക്ഷണ മേഖല), ഇ.യൂസുഫ് കുഞ്ഞ് (സാമൂഹിക പ്രവർത്തനം) എന്നിവർക്ക് സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ പുരസ്കാരങ്ങൾ സമ്മാനിക്കും. ഒക്ടോബർ 2ന് രാവിലെ 9.30ന് നേത്ര ചികിത്സാ ക്യാംപ് ബിഷപ് ബെൻസിഗർ ആശുപത്രി ഡയറക്ടർ റവ.
ഫാ. ജോൺ ബ്രിട്ടോയും മെഡിക്കൽ ക്യാംപ് ഡിസിസി സെക്രട്ടറി എൻ.ഉണ്ണികൃഷ്ണനും 10ന് നടക്കുന്ന വ്യവസായ സംരംഭക സെമിനാർ കെപിസിസി സെക്രട്ടറി പി.ജർമിയാസും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് ഗാന്ധിജിയെ ഭയക്കുന്നത് ആര് എന്ന സെമിനാർ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
സമ്മാന വിതരണം വൈകിട്ട് 5ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ നിർവഹിക്കുമെന്നും ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് എം.വി.ഹെൻട്രി, ജനറൽ സെക്രട്ടറി ബാബു ജി.പട്ടത്താനം, പ്രോഗ്രാം കോഓർഡിനേറ്റർ ആർ.ശശിധരൻ പിള്ള, വൈസ് പ്രസിഡന്റ് ആർ.സുമിത്ര, ട്രഷറർ മധു കവിരാജ് എന്നിവർ അറിയിച്ചു.
ബാങ്ക് തുറന്നു പ്രവർത്തിക്കും
കൊല്ലം ∙ സഹകരണ അർബൻ ബാങ്കിന്റെ കൊല്ലം സായാഹ്ന ശാഖ 29ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 7.30 വരെ തുറന്നു പ്രവർത്തിക്കും.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് ചടയമംഗലത്ത്
ചടയമംഗലം∙ ജംക്ഷനിൽ അക്ഷയയിൽ സംഘടിപ്പിച്ച മലയാള മനോരമ എം ഫോർ മാരി സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് റിട്ട. അസി.
എക്സൈസ് കമ്മിഷണർ കെ.രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. അക്ഷയ സംഭരംകൻ കെ.എൻ.രാജീവൻ അധ്യക്ഷത വഹിച്ചു.
ഉപയോക്താക്കൾക്ക് എo ഫോർ മാരി ഡോട്ട് കോമിനെ കുറിച്ച് അറിയുവാനും പ്രൊഫൈൽ സൗജന്യമായി റജിസ്റ്റർ ചെയ്യുവാനും സബ് സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും ഉള്ള അവസരം ഇന്നുകൂടി ലഭ്യമാണ്. വിവരങ്ങൾക്ക്: 90745 56548
സ്കേറ്റിങ് മാറ്റി
കൊല്ലം ∙ ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ഇന്നും നാളെയും നടത്താൻ നിശ്ചയിച്ചിരുന്ന റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വൈദ്യുതി മുടക്കം
അയത്തിൽ ∙ ടയർ വർക്സ്, തെങ്ങയ്യം, തമ്പുരാട്ടി എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പള്ളിമുക്ക് ∙ പഞ്ചായത്ത് സ്കൂൾ, പായിക്കുളം, സഞ്ചാരി മുക്ക്, ശ്രീവിലാസം, ഷീനാസ്, ജനത, മോസ്ക്, പോസ്റ്റ് ഓഫിസ്, ഗോപാലശേരി, കൊച്ചുകൂനമ്പായിക്കുളം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ പ്രിയദർശിനി നഗർ, കുറവൻ പാലം, പട്ടത്തുവിള പെട്രോൾ പമ്പ്, തൊഴിലാളി ജംക്ഷൻ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]