
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മഴയ്ക്കൊപ്പം മണിക്കൂറിൽ 60 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഗതാഗത നിയന്ത്രണം ഇന്ന്
കൊല്ലം ∙ കൊട്ടിയം –കുണ്ടറ റോഡിൽ പെരുമ്പുഴ ജംക്ഷനിലെ ആൽമരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കുണ്ടറ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
കൊല്ലം ∙ എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിന്റെ കീഴിലുള്ള എഴുകോൺ, തേവള്ളി ജിഐഎഫ്ഡി സെന്ററുകളിലായി ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഹയർ സെക്കൻഡറി തലത്തിൽ പഠിപ്പിക്കാൻ യോഗ്യതയുള്ള വിരമിച്ച അധ്യാപകർ ഉൾപ്പെടെയുള്ളവർക്കാണ് അവസരം.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 28 ന് രാവിലെ 10 ന് ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ കെൽട്രോണിൽ ഡേറ്റ അനാലിസിസ് ആൻഡ് മെഷീൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷൻ ഡവലപ്പർ, ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സുകൾക്ക് അപേക്ഷിക്കാം. ഫോൺ: 8590118698, 6282841772.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]