
കൊല്ലം∙ പോളയത്തോട് മാർക്കറ്റ്, സമീപത്തെ അങ്കണവാടി കെട്ടിടം, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയോടു ചേർന്നു നിൽക്കുന്ന വലിയ മരങ്ങൾ ഭീഷണിയാകുന്നു. മരങ്ങൾ മഴയിലും കാറ്റിലും കടപുഴകി കടയ്ക്കു മുകളിലേക്കു വീഴുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ.
ഇരുമ്പ് ഷീറ്റ് പാകിയ കടകൾക്ക് സമീപമാണ് കൂറ്റൻ മരം നിൽക്കുന്നത്. മരത്തിന് തൊട്ടടുത്തു കൂടിയാണ് 3 ഫെയ്സ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്.ഉറപ്പുള്ള മണ്ണിലല്ല മരം നിൽക്കുന്നത്.
മാത്രമല്ല മരത്തിനോടു ചേർന്ന് രണ്ട് ഒാടകളും ഉണ്ട്. അതിനാൽ മരം കടപുഴകി വീഴുമോ എന്ന ആശങ്കയിലും ഭയപ്പാടിലുമാണു വ്യാപാരികൾ.
എത്രയും വേഗം മരം മുറിച്ചു നീക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം. മാർക്കറ്റിന്റെ പ്രവേശന കവാടത്തിനു സമീപം സ്ഥിതി ചെയ്യുന്ന അങ്കണവാടി– പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടങ്ങൾക്കും ഭീഷണിയായി മറ്റൊരു മരവും ഇവിടുണ്ട്.
മരത്തിന്റെ ശിഖരങ്ങൾ കെട്ടിടങ്ങൾക്ക് മുകളിലേക്കാണ് കിടക്കുന്നത്. ഇതു കെട്ടിടത്തിന് ബലക്ഷയം ഉണ്ടാക്കുന്നുണ്ട്.
മരത്തിന് തൊട്ടടുത്താണ് ട്രാൻസ്ഫോമറും ഉള്ളത്.പോളയത്തോട് മാർക്കറ്റിൽ ഒട്ടേറെ മരങ്ങൾ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നുണ്ട് എന്നാണു വ്യാപാരികളുടെ പരാതി.
മാർക്കറ്റിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം
പോളയത്തോട് മാർക്കറ്റിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമെന്നു പരാതി. മൂർഖനും അണലിയും ഉൾപ്പെടെ ഉഗ്രവിഷമുള്ള പാമ്പുകളെ ഒരു മാസം മുൻപ് വ്യാപാരികൾ കണ്ടിരുന്നു.മൂർഖൻ പാമ്പിനെ കടയ്ക്കുള്ളിലാണു കണ്ടത്.
ഭാഗ്യം കൊണ്ടാണ് കടിയേൽക്കാതെ രക്ഷപ്പെട്ടതെന്നു വ്യാപാരികൾ പറഞ്ഞു.മാർക്കറ്റിനോട് ചേർന്ന് കോർപറേഷൻ മാലിന്യം തള്ളുന്ന കേന്ദ്രം ഉണ്ട്. ഇവിടെ നിന്നാകാം ഇഴജന്തുക്കൾ എത്തിയതെന്നാണു സംശയം.മാർക്കറ്റ് പരിസരത്തെ കംഫർട്ട് സ്റ്റേഷനും കാട്മൂടി.
ഇവിടെയും ഇഴജന്തുക്കളുടെ ശല്യമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]