കൊല്ലം ∙ കേരളത്തെ യുവ സംരംഭകത്വ നാടാക്കി മാറ്റാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നു കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ എംപി. യുഡിവൈഎഫ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേരള യുവജനത ഇന്നു തൊഴിൽ തേടി അന്യ രാജ്യങ്ങളിലേക്കു പോകേണ്ട സാഹചര്യമാണു സംജാതമായിരിക്കുന്നതെന്നും ഇതു കേരളത്തെ വയോജന നാടാക്കി മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവജന സംഗമത്തിൽ യുവജനങ്ങൾ ചോദിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസ്ന അർഷാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യുഡിഎഫ് കൊല്ലം നിയോജക മണ്ഡലം സ്ഥാനാർഥി ബിന്ദുകൃഷ്ണയെ സദസ്സിനു പരിചയപ്പെടുത്തി.
എഐസിസി സെക്രട്ടറി ബി.എം.സന്ദീപ്, എഐസിസി നിരീക്ഷക പത്മാവതി റെഡി എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈ.പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, ആർവൈഎഫ് ജില്ലാ പ്രസിഡന്റ് റഫീക്ക്, എൻ.ഉണ്ണിക്കൃഷ്ണൻ, തൃദീപ് കുമാർ, ശരത് മോഹൻ, കൗശിക് എം.ദാസ്, ആർ.രമണൻ, പി.ആർ.പ്രതാപചന്ദ്രൻ, ആർ.സുനിൽ, ഡി.ഗീതാകൃഷ്ണൻ, കൃഷ്ണവേണി ജി.ശർമ, ഒ.ബി.രാജേഷ്, ഫേബ സുദർശനൻ, സന്തോഷ് രാജേന്ദ്രൻ, ഉല്ലാസ് ഉളിയക്കോവിൽ, എം.എസ്.സിദ്ദീഖ്, രഞ്ജിത്ത് കലുങ്കുമുഖം, ഷംനാദ് കുരീപ്പുഴ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

