കൊല്ലം ∙ വേനലവധിക്കാലം ആഘോഷമാക്കാൻ പുത്തൻ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുങ്ങി.
യാത്ര ഷെഡ്യൂൾ:
∙28ന് നെഫർറ്റിട്ടി കപ്പൽ യാത്ര രാവിലെ 10നു കൊല്ലത്തു നിന്ന് എസി ബസിൽ എറണാകുളത്തെത്തി അവിടെ നിന്നു വൈകിട്ട് 4 മുതൽ 5 മണിക്കൂർ അറബിക്കടലിൽ ചെലവഴിച്ചു മടങ്ങും. ടിക്കറ്റ് നിരക്കു മുതിർന്നവർക്ക്:3840 രൂപയും കുട്ടികൾക്ക്:1940 രൂപ.
ഏപ്രിൽ 8, 23, 29 ദിവസങ്ങളിലും കപ്പൽ യാത്ര ഉണ്ടായിരിക്കും.
∙മാർച്ച് 29നു പൈൻ ഫോറസ്റ്റ്, പുൽമേട്, അഡ്വഞ്ചർ പാർക്ക്, പരുന്തും പാറ സന്ദർശിക്കുന്ന വാഗമൺ യാത്രയ്ക്ക് നിരക്ക്:1020 രൂപ. ഇല്ലിക്കൽ കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ യാത്രയ്ക്ക് 820 രൂപയുമാണ് നിരക്ക്.
∙ഗവി കാനന യാത്ര മാർച്ച് 31ന് നടത്തും. ∙ഏപ്രിൽ ഒന്നിനു പകൽ 12നു കൊല്ലൂർ മൂകാംബിക തീർഥാടനം രണ്ടു പകലും മൂന്നു രാത്രിയും നീണ്ടു നിൽക്കുന്ന യാത്രയിൽ മൂകാംബിക കൂടാതെ ഉഡുപ്പി, അനന്തപുര, മധുർ, പറശിനിക്കടവ്, വടക്കുംനാഥ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും സന്ദർശിക്കും നിരക്ക്:3500 രൂപ.
∙ രണ്ടിനും 18നും പൊന്മുടി യാത്ര നിരക്ക്:650 രൂപ. ∙ മൂന്നിനു റോസ് മല യാത്ര നിരക്ക്: 520 രൂപ.
∙നാലിനു കാട്ടിൽ മേക്കതിൽ, മണ്ണാറശാല എന്നീ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു തീർഥാടന യാത്ര ഉണ്ടായിരിക്കും.
അഷ്ടമുടി വീരഭദ്ര ക്ഷേത്രം, കാട്ടിൽ മേക്കതിൽ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, മണ്ണാറശാല, ഓച്ചിറ, വലിയഴീക്കൽ പാലം, കൃഷ്ണപുരം കൊട്ടാരം എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്ര രാവിലെ 5.30ന് ആരംഭിച്ച് രാത്രി 7.30നു മടങ്ങിയെത്തും. നിരക്ക്:400 രൂപ.
അന്നേ ദിവസം രാമക്കൽമേട് യാത്രയും ഉണ്ടായിരിക്കും. നിരക്ക്:1020രൂപ.
∙5നു കൊല്ലത്തു നിന്ന് അംബാ സമുദ്രത്തിലേക്കുള്ള യാത്ര രാവിലെ 5ന് ആരംഭിക്കും. ആര്യങ്കാവ്, തെങ്കാശി, സൂര്യകാന്തിപ്പാടം,പാപനാശം അംബാസമുദ്രം എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്ര രാത്രി 9.30നു കൊല്ലത്ത് മടങ്ങിയെത്തും.
നിരക്ക്: 675 രൂപ. അന്നേ ദിവസം പൂവാർ ഐലന്റ്സ് യാത്ര നിരക്ക്:1200 രൂപ.
∙എട്ടിന് ചൂരൽ മല ടൗൺഷിപ്പും 900 കണ്ടി ഇക്കോ പാർക്കും ഉൾപ്പെടുന്ന വയനാട് യാത്ര രാവിലെ 8ന് ആരംഭിക്കും. എല്ലാ പ്രവേശന ഫീസുകളും, ജംഗിൾ സഫാരിയും താമസവും ഉൾപ്പെടെ 4460 രൂപയാണ് നിരക്ക്.
∙11നു പാണിയേലി പോര് യാത്ര നിരക്ക്:1050 രൂപ.
∙12നു പാഞ്ചാലി മേട് യാത്ര നിരക്ക്:820 രൂപ. ∙13നു മലപ്പുറം ക്ഷേത്രങ്ങൾ യാത്ര നിരക്ക്:1540 രൂപ.
∙14നു മെട്രോ വൈബ്സ് യാത്ര നിരക്ക്:870 രൂപ. ∙15നു പൂവാർ ഐലന്റ്സ് യാത്രകൾ രാവിലെ ആറിന് ആരംഭിച്ച് രാത്രി 9നു മടങ്ങിയെത്തും.
എല്ലാ പ്രവേശന ഫീസുകളും ഉൾപ്പെടുന്ന യാത്രയ്ക്ക് 1200 രൂപയാണ് നിരക്ക്.
∙16 നു മധുര ,രാമേശ്വരം യാത്ര രാവിലെ 4ന് ആരംഭിക്കും. തെങ്കാശി, മധുര, രാമേശ്വരം, ധനുഷ്കോടി നിരക്ക്: 2150 രൂപ.
∙17നു ഗുരുവായൂർ യാത്ര രാത്രി 9ന് ആരംഭിക്കും. തീർഥാടകർക്ക് സ്പെഷൽ ക്യൂ ലഭിക്കുന്ന യാത്രയിൽ ഗുരുവായൂർ കൂടാതെ മമ്മിയൂർ, ആനക്കൊട്ടിൽ, തൃപ്രയാർ, കൊടുങ്ങല്ലൂർ, പറവൂർ ദക്ഷിണ മൂകാംബിക എന്നീ ക്ഷേത്രങ്ങളും സന്ദർശിക്കും.
നിരക്ക്:1360 രൂപ. ∙18ന് ആതിരപ്പള്ളി – സിൽവർ സ്റ്റോം ട്രിപ്പിൽ ആതിരപ്പള്ളി വെള്ളച്ചാട്ടം, സിൽവർ സ്റ്റോം ഐസ് വേൾഡ് എന്നിവ സന്ദർശിക്കും നിരക്ക്: 2150 രൂപ.
അന്വേഷണങ്ങൾക്ക് : 9747969768, 9495440444. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

