ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ സിൻഡിക്കേറ്റ് ആദ്യ യോഗം ചേർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗം വൈസ് ചാൻസിലർ ഡോ. ജഗതി രാജ് വി.പി. യുടെ അധ്യക്ഷതയിൽ ഹെഡ് കോർട്ടേഴ്സിൽ ചേർന്നു. അഡ്വ. വി.പി. പ്രശാന്ത്, ഡോ. പി.പി. അജയകുമാർ, ഡോ. എ. ബാലകൃഷ്ണൻ, അഡ്വ. ജി. സുഗുണൻ, ഡോ. എം. ജയപ്രകാശ്, പി. ഹരിദാസ്, ഡോ സി. ഉദയകല, എക്സ് ഒഫിഷ്യോ അംഗമായ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിൻ സെക്രട്ടറി രാകേഷ് എസ്.പി., പ്രൊ വൈസ് ചാൻസിലർ ഡോ. ജെ. ഗ്രേഷ്യസ്, റജിസ്ട്രാർ ഡോ. സുനിതാ എ.പി. എന്നിവർ പങ്കെടുത്തു.
യൂണിവേഴ്സിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം നിർമിക്കാൻ കൊല്ലം മുണ്ടക്കൽ വില്ലേജിൽ 8.13 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ത്വരിതഗതിയിലുള്ള തുടർനടപടികൾക്ക് സിൻഡിക്കേറ്റിന്റെ ആദ്യ യോഗത്തിൽ തീരുമാനമായി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർമാരെ തിരഞ്ഞെടുത്തു. ഫിനാൻസ് കമ്മിറ്റി: അഡ്വ. വി.പി. പ്രശാന്ത്, അക്കാദമിക് & റിസർച്ച് കമ്മിറ്റി: ഡോ. എം ജയപ്രകാശ്, സ്റ്റാഫ് കമ്മിറ്റി: ഡോ. പി ഹരിദാസ്, എക്സാം കമ്മിറ്റി: ഡോ. പി. പി.അജയകുമാർ, സൈബർ കമ്മിറ്റി: ഡോ.എ ബാലകൃഷ്ണൻ, പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റി അഡ്വ. ജി സുഗുണൻ