കൊല്ലം ∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇൻക്ലൂസിവ് വിഭാഗത്തിൽ ബോച്ചേ (14 വയസ്സിൽ താഴെ) ടീം അംഗമായ കൊല്ലം മങ്ങാട് സ്വദേശി ഡി.വി.ഇഷാനി സ്വർണം നേടിയപ്പോൾ അത് ചരിത്രമായി. രാജ്യത്ത് ആദ്യമായാണു പുരാതന കായിക വിനോദമായ ബോച്ചേ കായിക മേളയിൽ ഉൾപ്പെടുത്തുന്നത്.
ആദ്യമായി നടത്തിയ മത്സരത്തിൽ തന്നെ സ്വർണം നേടിയ സന്തോഷത്തിലാണ് ഇഷാനിയും കുടുംബവും.
ഇൻക്ലൂസിവ് വിഭാഗത്തിൽ ഏറ്റവും അധികം കായിക താരങ്ങൾ പങ്കെടുത്തതും ബോച്ചേ വിഭാഗത്തിലാണ്. കൊല്ലം ബിആർസിയിലെ അധ്യാപിക മിനിയുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ കീഴിലാണ് ഇഷാനി പരിശീലനം നടത്തിയത്.
കഴിഞ്ഞ വർഷം ബോൾ ത്രോ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത ഇഷാനി രണ്ടാം സ്ഥാനം നേടിയിരുന്നു.
കലോത്സവങ്ങളിലും ഇഷാനി പങ്കെടുത്തിട്ടുണ്ട്. മങ്ങാട് ഗവ.എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
കൊല്ലം മങ്ങാട് പുതുവലിൽ വിനോദ് നടരാജന്റെയും എൽ.ജി.ദിവ്യയുടെയും മൂത്തമകൾ. സഹോദരൻ: മൂന്നാം ക്ലാസ് വിദ്യാർഥി ഡി.വി.ആദിദേവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

