കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ കനത്ത മഴയ്ക്കു സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
ഓയൂർ ∙ മുട്ടറ ഗവ.വിഎച്ച്എസ്എസിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.
സീനിയർ സിറ്റസൺസ് സർവീസ് കൗൺസിൽ വാർഷികം നടത്തി
കരുനാഗപ്പള്ളി∙ സീനിയർ സിറ്റസൺസ് സർവീസ് കൗൺസിൽ കല്ലേലിഭാഗം യൂണിറ്റ് ഒന്നാം വാർഷികവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. സംസ്ഥാന വയോജന കമ്മിഷൻ അംഗം കെ.എൻ.കെ.നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
വള്ളിക്കാവ് മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പ്രഫ.
ടി.ജി.അജയകുമാർ അധ്യക്ഷത വഹിച്ചു.സി.ജി.ബോസ്, സി.ശിവദാസൻ, പി.ജി.അനിൽകുമാർ, എൻ.രാജേന്ദ്രൻ, നൗഷാദ് മേമന, ഗോപകുമാർ, എം.ഹർഷൻ, എസ്.വിജയൻ, ആർ.പ്രസന്നകുമാർ, കെ.ഭാസ്ക്കരപിള്ള, എസ്.സലിം തുടങ്ങിയവർ പ്രസംഗിച്ചു.
കുലശേഖരപുരം സഹ. ബാങ്കിനു പുരസ്കാരം
കരുനാഗപ്പള്ളി ∙ ജില്ലയിലെ മികച്ച ഒന്നാമത്തെ സർവീസ് സഹകരണ ബാങ്കിനുള്ള കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ് 995–ാം നമ്പർ കുലശേഖരപുരം സർവീസ് സഹകരണ ബാങ്കിനു ലഭിച്ചു.
ഒക്ടോബർ 7 നു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ വച്ച് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സെക്രട്ടറി സി.നിഷ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങും. 1961ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് എ ക്ലാസ്, ക്ലാസ് വൺ സൂപ്പർ ഗ്രേഡിലാണു പ്രവർത്തിക്കുന്നത്.
3 ബ്രാഞ്ചുകളുണ്ട്.
റസിഡന്റ്സ് അസോ.
പന്മന∙ പനയന്നാർകാവ് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും ബലിപെരുന്നാൾ ആഘോഷവും ഒക്ടോബർ 1നും 2നും നടക്കും.
1ന് വൈകിട്ട് 5ന് സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി മുരളീധരൻ പിള്ള അധ്യക്ഷനായിരിക്കും.
രാവിലെ മുതൽ വിവിധ കലാപരിപാടികൾ നടക്കും.
ഹെൽപർ നിയമനം
കൊല്ലം ∙ ചവറ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ പന്മന പഞ്ചായത്തിൽ ഒൻപതാം വാർഡിലെ 110-ാം നമ്പർ അങ്കണവാടിയിൽ ക്രഷ് വർക്കർ, ഹെൽപർ തസ്തികകളിൽ നിയമനം നടത്തും. വാർഡിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: ക്രഷ് വർക്കർ- പ്ലസ് ടു, ക്രഷ് ഹെൽപർ-എസ്എസ്എൽസി. പ്രായപരിധി: 35 വയസ്സ്.
അവസാന തീയതി: ഒക്ടോബർ എട്ട്. 9656714320.
ജലവിതരണം മുടങ്ങും
ഓച്ചിറ ∙ വാട്ടർ അതോറിറ്റി ഓച്ചിറ സെക്ഷൻ പരിധിയിൽ വരുന്ന കുലശേഖരപുരം പഞ്ചായത്തിലെ വാട്ടർ അതോറിറ്റിയുടെ ഓവർഹെഡ് ടാങ്കുകളുടെ ശുചീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് പഞ്ചായത്തിൽ ഭാഗികമായി ജലവിതരണം മുടങ്ങും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]