കൊട്ടാരക്കര∙കോട്ടവട്ടം – ചക്കുവരയ്ക്കൽ കനാൽ റോഡ് വശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളിൽ ആശങ്കയുടെ കനൽ ഒഴിയുന്നില്ല. ഏതു നിമിഷവും അപകടം പതിയിരിക്കുന്ന തകർന്ന റോഡിലൂടെയാണ് സഞ്ചാരം. കൈവരി തകർന്ന പാലവും കാടു കയറിയ പരിസരങ്ങളും ആശങ്കയുടെ ആഴം കൂട്ടുന്നു.
റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. രണ്ട് കിലോമീറ്റർ റോഡിൽ ഏറെ ഭാഗവും തകർന്ന നിലയിലാണ്.
കോട്ടവട്ടത്ത് നിന്നു ചക്കുവരയ്ക്കലിലേക്കുള്ള എളുപ്പമാർഗണിത്. നൂറ് കണക്കിന് യാത്രക്കാരാണ് ദിവസവും സഞ്ചരിക്കുന്നത്.
ചക്കുവരയ്ക്കലിൽ നിന്നു പനവേലി വരെയും ഈ കനാൽ റോഡ് നീളുന്നു. റോഡ് നവീകരിച്ചാൽ എംസി റോഡിലേക്കും എളുപ്പവഴി തെളിയും.
അക്വിഡേറ്റർ ഉൾപ്പെടെ കനാൽ റോഡിലുണ്ട്. കൈവരികൾ മിക്കതും തകർച്ചയിലാണ്.
ഗട്ടറുകളിൽ വീണ് വാഹനങ്ങൾ നിയന്ത്രണം തെറ്റിയാൽ അഗാധ ഗർത്തത്തിലേക്കാണ് പതിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]