
കടയ്ക്കൽ∙ നവരാത്രി മണ്ഡപം നിർമാണം സ്തംഭിച്ചു. പുതിയ ശുചിമുറി നിർമാണവും നടന്നില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കടയ്ക്കൽ ശിവ ക്ഷേത്രത്തിലാണ് നിർമാണ പ്രവർത്തനം സ്തംഭിച്ചത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ശുചിമുറി ഇല്ലാത്തതിനാൽ വലയുകയാണ്.
നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ആണ് നിർമാണം തുടങ്ങിയത്.
കടയ്ക്കലുള്ള സ്വകാര്യ വ്യക്തിയാണ് നവരാത്രി മണ്ഡപത്തിനു ഉൾപ്പെടെ പണം ചെലവഴിക്കാൻ തീരുമാനിച്ചത്. അതിനു ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു.
ക്ഷേത്രത്തിൽ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പേരിൽ ക്ഷേത്രോപദേശക സമിതി പിരിച്ചു വിട്ടിരുന്നു. പുതിയ ഉപദേശക സമിതിയുടെ രൂപീകരണം നടന്നതുമില്ല.
ദേവസ്വം ബോർഡാകട്ടെ മണ്ഡപവും ശുചിമുറിയും നിർമിക്കുന്ന കാര്യത്തിൽ വേണ്ട നടപടിയും സ്വീകരിച്ചില്ല.
നൂറു കണക്കിന് പേരാണ് ദിവസവും ക്ഷേത്രത്തിൽ എത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]