
ഇടമുളയ്ക്കൽ ∙ വഴി ചോദിച്ചു ബൈക്കിലെത്തി ഗൃഹനാഥയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചു കടന്ന സംഘത്തിലെ ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽശാല ഇടമലക്കുന്ന് വീട്ടിൽ അനസാണ് (38) അറസ്റ്റിലായത്.
ഇടമുളയ്ക്കൽ നീറായിക്കോട് വീട്ടിൽ ഗിരിജ ദേവിയുടെ കഴുത്തിൽ കിടന്ന താലി ഉൾപ്പെടെ രണ്ടരപ്പവന്റെ മാലയാണ് സംഘം പൊട്ടിച്ചു കടന്നത്. ഇടമുളയ്ക്കൽ ഗവ.
ഹൈസ്കൂളിനു സമീപത്തെ തൂങ്ങറവള്ളി ഏലായിലേക്കു പോകുന്ന വഴിയിൽ ഗിരിജ ദേവിയുടെ വീടിനു സമീപത്തു വച്ചു കഴിഞ്ഞ ഏപ്രിൽ 10 ന് വൈകിട്ടായിരുന്നു സംഭവം.
പ്രതികൾ രക്ഷപ്പെട്ട വഴി കണ്ടെത്തിയ ശേഷം ഇവിടങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണു പൊലീസ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.
വിളപ്പിൽശാല ഭാഗത്തു നിന്നാണു അനസിനെ അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റിലായ അനസ് സമാന തരത്തിലുള്ള മുപ്പതോളം കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
സംഘത്തിലെ രണ്ടാമനു വേണ്ടിയുള്ള അന്വേഷണം പൊലീസ് വ്യാപിച്ചു. പ്രതിയെ സംഭവ സ്ഥലത്തു എത്തിച്ചു തെളിവെടുപ്പു നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]