കൊല്ലം ∙ തിരഞ്ഞെടുപ്പുകളിൽ നിരീക്ഷണ ക്യാമറയുമായി കെ.ജി.ബിജു നടക്കാൻ തുടങ്ങിയിട്ട് 3 പതിറ്റാണ്ട്. ലോക്സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചെലവും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതും നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിക്കുന്ന സ്ക്വാഡുകൾക്കൊപ്പം വിഡിയോ ക്യാമറ ഡ്യൂട്ടിയാണു കൂട്ടിക്കട
ആതിരയിൽ ബിജു എന്ന അൻപത്തിയാറുകാരന്. ഇത്തവണ തട്ടാമല സ്കൂൾ ജംക്ഷനിൽ സ്റ്റാറ്റിക് സർവൈലൻസ് ടീം ചെക്ക് പോസ്റ്റിൽ രാത്രികാല നിരീക്ഷണത്തിന്റെ ചുമതലയാണ്.സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലും മതിലുകളിലും തിരഞ്ഞെടുപ്പു ചിത്രങ്ങൾ പതിക്കുന്നതും ചുവരെഴുതുന്നതും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ബിജു തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
വർഷങ്ങൾക്കു മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയുടെ ചിത്രം പഞ്ചായത്ത് കിണറിൽ വരച്ചത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കരി ഒായിൽ ഒഴിച്ച് മായ്ക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥാനാർഥിയുടെ അനുഭാവികളെത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ഇവ പകർത്തിക്കൊണ്ടിരുന്ന ബിജുവിനെയും ആക്രമിക്കാൻ ശ്രമിച്ചതു വലിയ വാർത്തയായിരുന്നു.
വർഷങ്ങൾക്കു മുൻപു ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പു നടന്ന കാലഘട്ടത്തിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ രാവിലെ വോട്ടെണ്ണൽ തുടങ്ങിയെങ്കിലും തർക്കത്തെത്തുടർന്നു വീണ്ടും എണ്ണേണ്ടി വന്നു.അടുത്ത ദിവസം ഉച്ചയ്ക്ക് 12 വരെ സൂക്ഷ്മതയോടെ വോട്ടെണ്ണൽ പകർത്തിയതു മായാതെ ബിജുവിന്റെ മനസ്സിലുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഹർകിഷൻ സിങ് സുർജിത്, ബിലാസ് റാവു ദേശ്മുഖ് എന്നിവർ ഉൾപ്പെടെയുള്ള ഒട്ടേറെ ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾ തുടർച്ചയായി ഷൂട്ട് ചെയ്തതും വോട്ടോർമകളിൽ ചിലത് മാത്രമാണ്.
കൂട്ടിക്കടയിൽ സ്റ്റുഡിയോ നടത്തുന്ന ബിജു ഈ നിയമസഭ തിരഞ്ഞെടുപ്പോടെ 30 വർഷമായി ചെയ്തു വന്ന ഈ ജോലികൾക്ക് ബിജു ബ്രേക്ക് പറയുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

