ശാസ്താംകോട്ട ∙ ഫോർഎവർ മിസ് ഇന്ത്യ– മിസ് യൂണിവേഴ്സ് ഓഫ് കേരള ദേശീയ സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി അമിത അന്ന സാബു (25) കേരളത്തിന്റെ അഭിമാനമായി.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പുരിലായിരുന്നു മത്സരം. സൂപ്പർ മോഡല്‍ ആകാനുള്ള സ്വപ്നവുമായി അഞ്ച് വർഷമായി മോഡലിങ് രംഗത്ത് സജീവമായ അമിത ദുബായിൽ എയർപോർട്ട് ഹോസ്പിറ്റാലിറ്റി രംഗത്താണ് ജോലി ചെയ്യുന്നത്.
കേരളത്തിൽ മാത്രം 31 ഫാഷൻ ഷോകളുടെ ഭാഗമായി. ദുബായിൽ അടക്കം രാജ്യാന്തര ഫോട്ടോ ഷൂട്ടുകളിലും പങ്കെടുത്തു.
2023ൽ കേരളത്തിൽ നടത്തിയ മിസ് ഗ്ലാം സൗത്ത് ഇന്ത്യൻ മത്സരത്തിലും അമിത ഫസ്റ്റ് റണ്ണറപ്പായി.
ദേശീയ തലത്തിൽ പങ്കെടുത്ത രണ്ട് സൗന്ദര്യ മത്സരത്തിലും വിജയിച്ച അമിതയുടെ നേട്ടങ്ങൾക്കു പിന്നിൽ കുടുംബത്തിന്റെ പിന്തുണയുണ്ട്. ബവ്റിജസ് ഔട്ട്ലെറ്റ് ലോഡിങ് തൊഴിലാളിയായ പോരുവഴി ഇടയ്ക്കാട് ദേവഗിരി ചിഞ്ചു ഭവനത്തിൽ സാബുവിന്റെയും അങ്കണവാടി അധ്യാപികയായ ലീലാമ്മയുടെയും മകളാണ്.
ഗായിക മമിത സാബു സഹോദരിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

