കൊല്ലം ∙ ചടയമംഗലം മുൻ എംഎൽഎ സിപിഐ യിലെ ആർ. ലതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.
പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണു തീരുമാനം. പ്രസിഡന്റ് സ്ഥാനം ആദ്യ 2 വർഷം സിപിഐയ്ക്കാണ്.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
മന്ത്രി ജി.ആർ അനിലിന്റെ ഭാര്യയാണ് ലതാദേവി. ഭർത്താവ് മന്ത്രിയായിരിക്കെ ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നു എന്ന അപൂർവതയുമുണ്ട്.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ലതാദേവി (62) ചടയമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് 5133 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാർഥി– യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ ലതാദേവി, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി, എഐഎസ്എഫ് വിദ്യാർഥിനി വേദി സംസ്ഥാന കൺവീനർ, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി, യുവതീ വിഭാഗം സംസ്ഥാന കൺവീനർ, കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ കേരള മഹിളാ സംഘം സംസ്ഥാന സെന്റർ അംഗവും നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻഎഫ്ഐഡബ്ല്യൂ) ദേശീയ കൗൺസിൽ അംഗവുമാണ്. 1996 ലാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
വർക്കല എസ്എൻ കോളജ് ചരിത്രവിഭാഗം മേധാവിയായ വിരമിച്ച ലതാദേവി, കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ വിവേകാനന്ദ കോളജിലും ജോലി നോക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

