ശാസ്താംകോട്ട ∙ നെടിയവിള ജംക്ഷനിലെ അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജനങ്ങൾക്ക് ദുരിതമാകുന്നു.
സിനിമാപ്പറമ്പ്– കൊട്ടാരക്കര, ചിറ്റുമല– തെങ്ങമം പ്രധാന പാതകൾ സംഗമിക്കുന്ന പടിഞ്ഞാറേ ജംക്ഷനിലാണ് പരാതികൾ ഏറെയും. ജംക്ഷനിൽ നിന്നു സുരക്ഷിതമായ അകലം പാലിച്ച് ബസ് സ്റ്റോപ്പുകൾ മാർക്ക് ചെയ്ത് ബോർഡുകൾ സ്ഥാപിച്ചെങ്കിലും ബസുകൾ ഇപ്പോഴും തോന്നുംപടിയാണ് നിർത്തുന്നത്.
ഇതു മൂലം സ്കൂളിലേക്ക് എത്താൻ വിദ്യാർഥികൾ തിരക്കേറിയ രണ്ട് റോഡുകൾ മുറിച്ചു കടക്കണം.
സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ ബസിൽ നിന്ന് റോഡിന് കുറുകെ ഓടുന്ന വിദ്യാർഥികൾ പതിവ് കാഴ്ചയാണ്. മിക്കപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടം മുറുകുമ്പോൾ സ്ഥിതി രൂക്ഷമാകും. ബസുകൾ ജംക്ഷന്റെ നടുക്ക് നിർത്തുന്നതിനാൽ തുരുത്തിക്കര, ഏഴാംമൈൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുരുക്കിലാകും.
പോസ്റ്റുകൾ മാറ്റണം
റോഡിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തത് കാരണം ബസുകൾ ഒതുക്കി നിർത്താൻ കഴിയുന്നില്ലെന്നാണ് ബസ് ജീവനക്കാരുടെ പരാതി.
റോഡിന്റെ വീതി കൂടിയെങ്കിലും പോസ്റ്റുകൾ മാറ്റാൻ നടപടി ഉണ്ടായില്ല. കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ മഴയിൽ കടത്തിണ്ണയിൽ കയറി നിൽക്കണം.
തുരുത്തിക്കര റോഡിലെ പുറമ്പോക്ക് സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന ആവശ്യവും നടപ്പായില്ല.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ജംക്ഷനിൽ ബേസ്മെന്റ് സ്ഥാപിച്ചെങ്കിലും പദ്ധതി നടപ്പായില്ല. കോൺക്രീറ്റ് തിട്ടയും മുകളിലേക്ക് ഉയർന്നു നിൽക്കുന്ന കമ്പികളും ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയായി.
ലൈറ്റ് വരില്ലെങ്കിലും തിട്ട നീക്കം ചെയ്ത് അപകട
ഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജംക്ഷനിൽ ആവശ്യമായ വെളിച്ചം ഉറപ്പാക്കാനും നടപടി വേണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

