കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പൊലീസ് ഉത്തരവിറക്കി. വരുന്ന 26-09-2026 ശനിയാഴ്ചയാണ് ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.
അന്നദിവനം ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഗതാഗത നിയന്ത്രണം ബാധകമായിരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാനമായും ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള റോഡിലാണ് വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ പാതയിലും പരിസരങ്ങളിലും വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നതിന് പൂർണ്ണമായ വിലക്കുണ്ട്. നിരോധനം ലംഘിച്ച് റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഇത്തരം വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് സ്ഥലത്തുനിന്ന് നീക്കം ചെയ്യുമെന്നും കൊല്ലം റൂറൽ പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

