അമൃതപുരി ∙ മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ‘ലോകത്തുള്ള എല്ലാവരെയും മക്കളായി കാണുന്ന അമ്മ സ്നേഹാലിംഗനത്തിലൂടെ സകലരുടെയും ദുഃഖങ്ങൾക്ക് സാന്ത്വനം പകരുന്ന സ്നേഹനിധിയായ അമ്മ, മാതാ അമൃതാനന്ദമയി അമ്മയെ അങ്ങനെയല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കുക.
അമ്മയുമായി 5 പതിറ്റാണ്ടിലേറെയായി എനിക്ക് ആത്മബന്ധം ഉണ്ട്. മനുഷ്യ മനസ്സിനെ അലട്ടുന്ന സംശയങ്ങൾക്കും ആത്മ സംഘർഷങ്ങൾക്കുമുള്ള ഉത്തരം എപ്പോഴും അമ്മയുടെ പക്കൽ ഉണ്ടാവും.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മക്കളിൽ ഒരാളായി എന്നെയും ചേർത്തു പിടിക്കുമ്പോൾ ഹൃദയത്തിലേക്ക് അമ്മ പകരുന്ന സ്വാന്തനം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. പതിറ്റാണ്ടുകളുടെ ആത്മജ്ഞാനം കൊണ്ട് ശുദ്ധീകരിക്കപ്പെട്ട
അമ്മയുടെ ചൈതന്യം എന്നിലേക്കും പകരുന്നതായി അനുഭവപ്പെടാറുണ്ട്. നമുക്കറിയാം എത്രയെത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ അമ്മയുടെ നേതൃത്വത്തിൽ കാലങ്ങളായി നടത്തപ്പെടുന്നു എത്രയേറെ ജീവിതങ്ങൾക്ക് താങ്ങും തണലും സാന്ത്വനവും അമ്മ നൽകിവരുന്നു.
വ്യക്തിപരമായ ആഘോഷങ്ങളിൽ അമ്മയ്ക്ക് ഒട്ടും താല്പര്യം ഇല്ലെങ്കിലും സെപ്റ്റംബർ 27ന് അമ്മയുടെ ജന്മദിനത്തിന് നമ്മൾ മക്കൾക്ക് അതൊരു ആഘോഷം തന്നെയാണ്. അമ്മയുടെ സ്നേഹവും കാരുണ്യവും എന്നും ഈ ലോകം മുഴുവൻ നിറയട്ടെ.
അമ്മയ്ക്ക് ഈ മകന്റെ പിറന്നാൾ ദിനാശംസകൾ” – മോഹൻലാൽ
മാതാ അമൃതാനന്ദമയിയുടെ കഴിഞ്ഞ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു. പലപ്പോഴും അദ്ദേഹം അമൃതാനന്ദമയിയെ മഠത്തിലെത്തി നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്.
ഇരുവരും തമ്മിലുള്ള ആത്മീയ ബന്ധം ഏറെ പ്രസിദ്ധമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]