എഴുകോൺ ∙ വഴിയിൽ നിന്നു കിട്ടിയ 3 പവൻ തൂക്കം വരുന്ന സ്വർണച്ചെയിൻ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഫ്ലോർമിൽ ഉടമ മാതൃകയായി. ഈരാടൻമുക്ക് സി മാർട്ട് ഫ്ലോർമിൽ ഉടമ ഇടവട്ടം കാരുവേലിൽ ഉത്രം വില്ലയിൽ അജി കുമാറാണ് സ്വർണത്തേക്കാൾ തിളക്കമുണ്ട് തന്റെ മനസ്സിനെന്നു തെളിയിച്ചത്.
ഇന്നലെ രാവിലെ ഒൻപതേമുക്കാലോടെ ചീരങ്കാവ് ജംക്ഷനിൽ നിന്നാണ് അജികുമാറിന് ആഭരണം കിട്ടിയത്. അജികുമാറിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഒരാവശ്യത്തിനായി സ്റ്റേഷനിലേക്കു പോകുകയായിരുന്നു ഇവർ.
ആരെങ്കിലും അന്വേഷിച്ചു വന്നാൽ പറയണമെന്നും ആഭരണം സ്റ്റേഷനിൽ ഏൽപിക്കുകയാണെന്നും ഓട്ടോറിക്ഷ ഡ്രൈവർമാരോടു പറഞ്ഞിട്ടാണ് ഇവർ സ്റ്റേഷനിലേക്കു പോയത്.
തൊട്ടുപിന്നാലെ ഉടമ സ്ഥലത്ത് അന്വേഷിച്ചെത്തി. പൊരീക്കൽ ശിലാജിത്തിൽ ഡോ.അനിൽകുമാറിന്റേതായിരുന്നു സ്വർണച്ചെയിൻ.
സ്റ്റേഷനിലേക്കു കൊണ്ടു പോയെന്ന വിവരം അറിഞ്ഞതോടെ അനിൽകുമാർ സ്റ്റേഷനിലെത്തി അജികുമാറിന്റെ കയ്യിൽ നിന്നു തന്നെ ചെയിൻ ഏറ്റുവാങ്ങി. ഇവർ മുൻപരിചയക്കാരുമാണ് എന്നത് മറ്റൊരു കൗതുകം.
എസ്ഐമാരായ എസ്.ആർ.രജിത്ത്, പ്രസന്നൻ, ജോൺസൺ, എഎസ്ഐ സജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഭരണക്കൈമാറ്റം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]