കൊല്ലം ∙ ഹൂബ്ലി – കൊല്ലം സ്പെഷൽ ട്രെയിനിന് കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ് അനുവദിച്ചതായി കെ.സി വേണുഗോപാൽ എംപി അറിയിച്ചു. നവരാത്രി, ശബരിമല മണ്ഡലകാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി ഈ ട്രെയിൻ 14 സർവീസുകൾ നടത്തും.
07313, 07314 നമ്പർ ട്രെയിനുകൾ ആഴ്ചയിൽ ഒരു ദിവസമാണ് സർവീസ് നടത്തുക. ഞായറാഴ്ച വൈകിട്ട് 3.15 നു ഹൂബ്ലിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 11.45 നു കരുനാഗപ്പള്ളിയിലും 12.55 നു കൊല്ലത്തും എത്തും.
തിരിച്ച്, തിങ്കളാഴ്ച വൈകിട്ട് 5 നു കൊല്ലത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ 5.28 നു കരുനാഗപ്പള്ളിയിൽ നിർത്തും.
സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെയാണു സ്പെഷൽ ട്രെയിൻ സർവീസ് നടത്തുക. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ കരുനാഗപ്പള്ളിക്കു പുറമേ കായംകുളത്തും ട്രെയിനിനു സ്റ്റോപ് ഉണ്ടാകും.
സ്പെഷൽ ട്രെയിനുകൾ ഉൾപ്പെടെ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്കു കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ് ആവശ്യപ്പെട്ട് എംപി റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]