
ആദിച്ചനല്ലൂർ സബ്സ്റ്റേഷനിൽ തീപിടിത്തം; കേബിളുകൾ കത്തി നശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടിയം ∙ ആദിച്ചനല്ലൂർ സബ്സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ഉണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ കേബിളുകൾ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 6നാണ് തീപിടിത്തം ഉണ്ടായത്. കൊല്ലം–കുമ്മല്ലൂർ റോഡിലെ കേബിളുകൾക്കാണ് ആദ്യം തീപിടിച്ചത്. സമീപവാസിയായ അധ്യാപിക മേരിക്കുട്ടിയാണു തീപിടിക്കുന്നതും കേബിളുകൾ ഉരുകി താഴെ വീഴുന്നതും ആദ്യം കണ്ടത്. വലിയ ശബ്ദത്തിനു പിന്നാലെ തീ കേബിളുകളിലേക്കു പടരുകയായിരുന്നു. പരിസരത്തുള്ളവരെ മേരിക്കുട്ടി ഉടൻ വിവരം അറിയിച്ചു.
അവർ ചാത്തന്നൂർ സബ്സ്റ്റേഷനിലും അഗ്നി രക്ഷാസേനയ്ക്കും വിവരം കൈമാറി. ചാത്തന്നൂർ ഡിവിഷൻ ഒാഫിസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാസേനയുടെ യൂണിറ്റ് എത്തി 6.45 ഒാടെ തീ നിയന്ത്രണ വിധേയമാക്കി. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി ഭാഗത്തേക്കുള്ള കേബിളുകളാണു കത്തിയത്. സബ്സ്റ്റേഷനിലെ വൈദ്യുതി തൂണുകളിലും ട്രാൻസ്ഫോമറിനു സമീപത്തും തീപിടിച്ചു. ലക്ഷങ്ങളും നഷ്ടം കണക്കാക്കുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.