
പൂരത്തിനിടെ സ്വർണമാല കളഞ്ഞുകിട്ടി; ഉടമയ്ക്ക് തിരികെ നൽകി വിദ്യാർഥികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ വടക്കുംതല പനയനാർക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഗ്രൗണ്ടിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി പ്ലസ് വൺ വിദ്യാർഥികൾ. ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ വടക്കുംതല കിഴക്ക് പുത്തൻവീട്ടിൽ ഗൗതം ശങ്കർ, വടക്കുംതല കിഴക്ക് വിശ്വംഭരത്ത് അലൻ വി. ദാസ് എന്നിവർക്കാണ് മാല കളഞ്ഞുകിട്ടിയത്. മൈനാഗപ്പള്ളി സ്വദേശി ആദർശ് രാജിന്റെ മൂന്നര പവനുള്ള മാലയാണ് ചൊവ്വാഴ്ച രാത്രി പൂരത്തിനിടെ നഷ്ടപ്പെട്ടത്.
പൂരത്തിനെത്തിയ കുട്ടികൾക്ക് മാല ലഭിച്ചു. ഉടൻ തന്നെ ക്ഷേത്ര ഭരണസമിതി അംഗങ്ങളെ ഏൽപ്പിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്. മുരളീധരൻ പിള്ള, സെക്രട്ടറി ജി.ശിവപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ മാല ആദർശിന് കൈമാറുകയായിരുന്നു. പിന്നാലെ ആദർശ് കുട്ടികൾക്ക് സ്നേഹോപഹാരവും കൈമാറി. വിവരം അറിഞ്ഞ ഡൽഹി സ്വദേശിയായ ആൾ കുട്ടികൾക്ക് നൽകാനായി ക്ഷേത്ര ഭരണസമിതിയിലേക്ക് ഒരു സംഭാവനയും കൈമാറിയിട്ടുണ്ട്. ആറാം ഉത്സവ ദിവസം ദീപാരാധനയ്ക്ക് ശേഷം ഇതു കുട്ടികൾക്ക് കൈമാറും.