
കൊല്ലം ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോർപറേഷൻ ബജറ്റ് ഇന്ന്: കൊല്ലം ∙ കോർപറേഷൻ ബജറ്റ് ഇന്ന് ഡപ്യൂട്ടി മേയർ എസ്. ജയൻ അവതരിപ്പിക്കും. നിലവിലുള്ള കൗൺസിലിന്റെ അവസാനത്തെയും എസ്.ജയൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റും ആണിത്. ബജറ്റ് ചർച്ച 27നു നടക്കും.
വൈദ്യുതി മുടക്കം
അയത്തിൽ ∙ കലാവേദി, ചീലൻചേരി, ആറാട്ടുക്കുളം, ശ്രീനാരായണപുരം, ബാലാനന്ദ, ടയർ വർക്സ്, മദാമ്മ തോപ്പ്, മിൽക് സൊസൈറ്റി, പെരുംകുളം, ട്രാൻസ് ലിങ്ക്, മംഗലത്ത്, പുന്തലത്താഴം, പുന്തലത്താഴം ലൈബ്രറി, പുന്തലത്താഴം സാമിൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ കാഞ്ഞങ്ങാട്, തമ്പുരാൻ മുക്ക്, പായിക്കട എൽപിഎസ്, പഞ്ചായത്ത് സ്കൂൾ, ശ്രീവിലാസം, സഞ്ചാരി മുക്ക്, സീനാസ്, അക്കരവിള, പള്ളിമുക്ക് മാർക്കറ്റ്, വില്ലേജ്, പണിക്കരുക്കുളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
അദാലത്ത്
കൊട്ടിയം ∙ കൊട്ടിയം സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാലുവേഷനിൽ ഉൾപ്പെട്ട ആധാരങ്ങളുടെ തുടർ നടപടികൾ തീർപ്പാക്കുന്നതിനായി നടത്തി വരുന്ന അദാലത്ത് 31വരെ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സബ് റജിസ്ട്രാർ ഓഫിസിലാണ് അദാലത്ത്. അണ്ടർ വാല്യുവേഷൻ റിപ്പോർട്ട് ചെയ്ത ആധാരങ്ങളുടെ കുറവ് മുദ്രയിൽ പരമാവധി 60% വരെ ഇളവുകളും റജിസ്ട്രേഷൻ ഫീസിൽ പരമാവധി 75% വരെ ഇളവുകളും ലഭിക്കും. കേരള സ്റ്റാംപ് നിയമം 1959 പ്രകാരം 1986 ജനുവരി ഒന്ന് മുതൽ 2017 മാർച്ച് 31 വരെ കാലയളവിൽ റിപ്പോർട്ട് ചെയ്ത അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കാനായി കേരള സർക്കാർ ഒരു സെറ്റിൽമെന്റ് കമ്മിഷൻ രൂപീകരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അദാലത്ത്.