കരുനാഗപ്പള്ളി ∙ പൊലീസ് സ്റ്റേഷനും അസി.പൊലീസ് കമ്മിഷണർ ഓഫിസിനും വേണ്ടി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നമ്മുടെ നാട്ടിൽ പുതിയതായി നിർമിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജനസൗഹൃദപരമായ പ്രവർത്തനങ്ങളാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷക്കാലമായി പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ ആർക്കും ഇതു ബോധ്യപ്പെടും. പൊലീസ് സ്റ്റേഷൻ എന്ന പഴയ സങ്കൽപം തന്നെ മാറിയിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി വിഡിയോ കോൺഫറൻസിലൂടെ മുഖ്യ പ്രഭാഷണം നടത്തി.
സി.ആർ,മഹേഷ് എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്യുകയും, നാട മുറിച്ച് ദീപം തെളിക്കുകയും ചെയ്തു.
ഉദ്ഘാടനത്തിനു ശേഷമുള്ള സമ്മേളനത്തിൽ സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഡോ.സുജിത്ത് വിജയൻപിള്ള എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ, നഗരസഭ ചെയർമാൻ പി.സോമരാജൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ,വരുൺ ആലപ്പാട്,തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയപ്രകാശ്, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകല, അഡി.എസ്പി എ.പ്രദീപ്കുമാർ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി.നായർ, ജില്ലാ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.എസ്.കൃഷ്ണകുമാർ , അസി.പൊലീസ് കമ്മിഷണർ വി.എസ്.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
, … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

