ഓയൂർ ∙ മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി നടത്തുന്ന – ഹാപ്പി ഡോപ്പു – ലഹരി വിരുദ്ധ പദ്ധതിയുടെ വ്യക്തിഗത ഇനത്തിൽ മരുതമൺപള്ളി മാർ ബസേലിയോസ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ലിയ പ്രസാദിനു സ്വർണ നാണയം സമ്മാനമായി ലഭിച്ചു. 8500 പോയിന്റ് നേടിയാണ് ലിയ പ്രസാദ് മികവ് തെളിയിച്ചത്.
ഫെഡറൽ ബാങ്ക് ഓയൂർ ശാഖ മേധാവി നബീൽ നൗഷാദ്, സ്വർണ നാണയം കൈമാറി. സമ്മാനവിതരണ ചടങ്ങ് വിദ്യാർഥികൾ ആഘോഷമാക്കി.
ഡയറക്ടർ ഫാ.
നിജോ കൊല്ലന്റെ തെക്കേതിൽ, പ്രിൻസിപ്പൽ ഫ്രാൻസിസ് സാലസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ബിജോയി, നല്ലപാഠം അധ്യാപക കോ ഓർഡിനേറ്റർമാരായ ഉഷാകുമാരി, ബിനോയി, സിസ്റ്റർ ടെസ്ലിൻ, സിസ്റ്റർ എൽസിറ്റ് എന്നിവർ പ്രസംഗിച്ചു. മലയാള മനോരമ പബ്ലിക്കേഷൻ എക്സിക്യുട്ടീവ് ജിജോമോൻ സാമുവൽ, ഓഫിസർമാരായ സെബിൻ സജി, ജഗൻ വർഗീസ് എന്നിവർ പങ്കെടുത്തു.
പത്ര വായനയിലൂടെ അറിവുനേടുന്നതിനൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളാകുന്നു.
ഹാപ്പി ഡോപ്പുവിൽ മികച്ച പങ്കാളിത്തം വഹിച്ച ജില്ലയിലെ വിദ്യാർഥികൾക്കു നേരത്തെ സൈക്കിൾ, ടീഷർട്ട് തുടങ്ങിയ സമ്മാനങ്ങൾ നൽകിയിരുന്നു. ലഹരിക്കെതിരെയും പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും മലയാള മനോരമ നടത്തുന്ന പരിശ്രമങ്ങൾക്ക് സ്കൂൾ അധികൃതർ പിന്തുണ നൽകുമെന്നും അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

