കടയ്ക്കൽ ∙ ഓർമശക്തിയിൽ റെക്കോർഡ് ഭേദിക്കുക എന്നത് അത്യന്തം ശ്രമകരമാണ്. അതു ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി ആയാലോ? അത്തരം ഒരു ചരിത്രത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണു കടയ്ക്കൽ.
റെക്കോർഡ് ഭേദിച്ചത് 9, 11, 12 വയസ്സുള്ള കുട്ടികളാണ് എന്നതും പ്രത്യേകതയാണ്. ഗിന്നസ് റെക്കോർഡ് ജേതാവും ഓർമശക്തി പരിശീലകയുമായ ശാന്തി അനിത് സൂര്യ പരിശീലിപ്പിക്കുന്ന അശ്വിൻ (9), ആൽഫി ബേസിൽ എൽദോസ് (12), യാമി അനിത് സൂര്യ (11) എന്നിവരാണു 3 വ്യത്യസ്ത വിഭാഗങ്ങളിലായി കടയ്ക്കൽ ഗാഗോ കൺവൻഷൻ സെന്ററിൽ നടന്ന പ്രകടനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് മറികടന്നത്.
നിലവിൽ ഓർമശക്തിയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ യാമി അനിത് സൂര്യയുടെ 2ാം റെക്കോർഡ് ബ്രേക്കിങ് ആണിത്.
30 സെക്കൻഡ് കൊണ്ട് ഇതുവരെയുള്ള എല്ലാ അമേരിക്കൻ പ്രസിഡന്റുമാരുടെയും ചിത്രങ്ങൾ തിരിച്ചറിയുകയായിരുന്നു അശ്വിന്റെ ലക്ഷ്യം. നിലവിലെ റെക്കോർഡ് ആയ 40 അശ്വിൻ 45 ആക്കിയാണു ലക്ഷ്യം നേടിയത്.
സഹോദരൻ ആൽഫി നക്ഷത്ര സമൂഹങ്ങളെ ആണ് ഒരു മിനിറ്റ് കൊണ്ട് തിരിച്ചറിഞ്ഞത്. നിലവിലെ റെക്കോർഡ് 43 ആണ്.
ഇത് 74 ആക്കിയാണ് ആൽഫി ഉയർത്തിയത്. ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ഓയ്ലർ സ്ഥിര സംഖ്യയുടെ സ്ഥാനം ചേർത്തു പറഞ്ഞാണ് യാമി രണ്ടാമത്തെ റെക്കോർഡ് ബ്രേക്ക് ചെയ്തത്.
മെമ്മറി ട്രെയിനറായ അമ്മ ശാന്തി സത്യന്റെയും കൗൺസിലറായ അച്ഛൻ അനിത് സൂര്യയുടെയും മകൾ യാമിക്കു ഗിന്നസ് റെക്കോർഡ് ബ്രേക്കിങ് ഹരമായി മാറിയിട്ടുണ്ട്. ഇത്തവണ അതിനു കൂട്ടായി ആൽഫിയും അശ്വിനും.
എറണാകുളം സ്വദേശികളായ എൽദോസിന്റെയും ബിൻസിയുടെയും മക്കളാണ് ഇവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

