മെഗാ മെഡിക്കൽ ക്യാംപ്;
ഭാരതീപുരം∙ അഞ്ചൽ ലയൺസ് ക്ലബ്ബും തുമ്പോട് സെന്റ് കുറിയാക്കോസ് ഒാർത്തഡോക്സ് ചർച്ചും ചേർന്ന് 28ന് രാവിലെ 9 മുതൽ 2 വരെ ചർച്ചിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടത്തും . പി.
എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ലയൺസ് ക്ലബ് പ്രസിഡന്റ് ഏഴംകുളം രാജൻ അധ്യക്ഷത വഹിക്കും. ഔഷധ സാക്ഷരതാ ക്ലാസ് അസി.
പ്രഫ. അൻസു സാര കോരുത് നയിക്കും. സൗജന്യ മരുന്നു വിതരണവും നടത്തും. 7356144276, 9048803023, 8891602986.
സോഫ്റ്റ് വെയർ ഹാക്കത്തൺ
പത്തനാപുരം∙ ഗവ.എൻജിനീയറിങ് കോളജിൽ (കേപ്പ്) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം ഹാക്ടോപിയ 2025 എന്ന പേരിൽ 15 മണിക്കൂർ ദൈർഘ്യമുള്ള തത്സമയ സോഫ്റ്റ് വെയർ ഹാക്കത്തൺ സംഘടിപ്പിക്കുന്നു.
നാളെ 4ന് തുടങ്ങി 26 ന് രാവിലെ 7 വരെയാണ് പരിപാടി. പോളിടെക്നിക് വിദ്യാർഥികൾക്കായി നടക്കുന്ന മത്സരത്തിൽ രണ്ട് മുതൽ 3 വിദ്യാർഥികൾക്ക് വരെ ടീമായി പങ്കെടുക്കാം.
8086234924.
പുനഃ പരിശോധനക്യാംപ്
പത്തനാപുരം∙ വിളക്കുടി, തലവൂർ, പഞ്ചായത്തുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃ പരിശോധനാ ക്യാംപ് നാളെ 11ന് തലവൂർ പഞ്ചായത്ത് ഓഫിസിൽ നടക്കും. മേലില പഞ്ചായത്തിൽ ഉച്ചയ്ക്ക് 1.30ന് മേലില പഞ്ചായത്ത് ഓഫിസിലും നടക്കുമെന്ന് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.
സൗജന്യ പരിശീലനം
പത്തനാപുരം∙ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിൽ തിരുവാതിര, പെയിന്റിങ്, കാക്കാരിശി നാടകം എന്നീ ക്ലാസിക്കൽ കലാരൂപങ്ങൾ സൗജന്യമായി പരിശീലിപ്പിക്കുന്നു.
പട്ടാഴി ഗവ.എൽപിഎസ്, കുണ്ടയം ഗവ.മുസ്ലിം എൽപിഎസ്, തലവൂർ ഞാറയ്ക്കാട് ഗവ.എൽപിഎസ്, പട്ടാഴി വടക്കേക്കര ഏറത്ത് വടക്ക് ഗവ.യുപിഎസ്, അലിമുക്ക് സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് പരിശീലനം . 9656066038, 8138873047, 9946359721.
സീനിയർ റസിഡന്റുമാരെനിയമിക്കും
കൊല്ലം∙ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിൽ സീനിയർ റസിഡന്റുമാരെ നിയമിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പിജി, ടിസിഎംസി റജിസ്ട്രേഷൻ.
പ്രായപരിധി 40 വയസ്സ്. മാസവേതനം: 73,500 രൂപ. ജനന തീയതി, യോഗ്യത (എംബിബിഎസ് പാർട്ട് ഒന്നും രണ്ടും, പിജി എന്നിവയുടെ മാർക്ക് ലിസ്റ്റും, അസ്സൽ സർട്ടിഫിക്കറ്റുകളും), പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം 27 രാവിലെ 11 മുതൽ നടത്തുന്ന വോക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ: 0474 2572572, 2572579, 2572574.
സാക്ഷ്യപത്രം നൽകണം
കൊല്ലം∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരിൽ 60 വയസ്സിനു ശേഷം 2018 മാർച്ചിലോ, അതിനു മുൻപോ അതിവർഷ ആനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചിട്ട് ഒരു ഗഡു തുക പോലും ലഭിക്കാത്തവർ സാക്ഷ്യപത്രം, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ജില്ലാ ഓഫിസിൽ എത്തിക്കണം. ഫോൺനമ്പർ, പേര്, വിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റും ഹാജരാക്കണം.
വിവരങ്ങൾക്ക്: 7025491386, 9746822396, 0474–2766843.
അഡ്മിഷൻ
കൊല്ലം∙ ചന്ദനത്തോപ്പ് സർക്കാർ ബേസിക് ട്രെയിനിങ് സെന്ററിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. 25 ന് ഉച്ചയ്ക്ക് 12ന് അകം എത്തണം. ഫോൺ: 9947823393.
സീറ്റ് ഒഴിവ്
കൊല്ലം∙ കൊട്ടാരക്കര അവണ്ണൂരിലുള്ള സഹകരണ പരിശീലന കോളജിൽ എച്ച്ഡിസി ആൻഡ് ബിഎം 2025–26 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത: ബിരുദം.
ഉയർന്ന പ്രായപരിധി 40. സംവരണ വിഭാഗക്കാർക്ക് ഇ–ഗ്രാന്റ് ആനുകൂല്യവും വയസ്സ് ഇളവുണ്ട്. 9946385533.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

