
കുളത്തൂപ്പുഴ∙ ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം (നെഗ്ലേറിയാസിസ്) സ്ഥിരീകരിച്ച മൈലമൂട് മേഖലയിലെ 2 കിണറുകളിൽ നിന്നെടുത്ത വെള്ളം പരിശോധിച്ചപ്പോൾ രോഗകാരണമായ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കിണറുകളിൽ നിന്നുള്ള ജലത്തിന്റെ ഉപയോഗം ഒരു മാസത്തേക്ക് ആരോഗ്യ വകുപ്പ് തടഞ്ഞു. ജില്ലാ സർവൈലൻസ് ഒാഫിസർ ഡോ.
സിന്ധു ശ്രീധർ, ജില്ലാ എപ്പിഡമോളജിസ്റ്റ് അഭിഷേക് എസ്. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം മൈലമൂട് ലക്ഷം വീട് മേഖലയിൽ പരിശോധന നടത്തി.
മൈലമൂട്ടിലെ ലക്ഷം വീട് നഗറിലെ കിണർ, പൊതുകിണർ എന്നിവിടങ്ങളിൽ നിന്നാണു വെള്ളം ശേഖരിച്ചത്. വെള്ളത്തിന്റെ സാംപിളുകൾ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലാബോറട്ടറിയിലാണു പരിശോധിച്ചത്.
ഫ്രീ ലിവിങ് അമീബ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ജനിതക പരിശോധനകളിൽ അകാന്തമീബ സ്പീഷീസ് പിസിആർ പരിശോധന ഫലമാണു പോസിറ്റീവ് ആയത്.
അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ ഏകകോശ അമീബയായ നെഗ്ലേരിയ ഫൗളേറിയുടെ സാന്നിധ്യം വെള്ളത്തിലും മണ്ണിലും പൊടിയിലുമാണുള്ളത്. മലിനമായ വെള്ളത്തിന്റെ ഉപയോഗത്തിലൂടെ മൂക്കിലൂടെ പ്രവേശിച്ചു നാഡിയിലൂടെ തലച്ചോറിലെത്തിയാണു രോഗബാധയേൽക്കുന്നത്.
മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ടു നാട്ടുകാർക്ക് ആരോഗ്യ വകുപ്പ് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
മൈലമൂട് ലക്ഷം വീട് നഗറിലെ 35 കുടുംബങ്ങളാണു 2 കിണറുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചിരുന്നത്. 2 കിണറും എല്ലാ കൊല്ലവും വെള്ളം നീക്കി ശുദ്ധീകരിക്കാറുണ്ടെന്നും ആർക്കും രോഗങ്ങൾ പിടിപെട്ട
സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഗ്രാമപ്പഞ്ചായത്തംഗം ഉദയകുമാർ പറഞ്ഞു. കിണറുകളിലെ വെള്ളം ഉപയോഗം തടഞ്ഞതോടെ അടുത്തിടെ ജലനിധി പദ്ധതിയിൽ നിർമിച്ച കുഴൽ കിണറിൽ നിന്നുള്ള വെള്ളമാണു നാട്ടുകാർ ഉപയോഗിക്കുന്നത്.
ഭൂഗർഭ ജലത്തിൽ അമീബയുടെ സാന്നിധ്യം ഇല്ലാത്തതിനാൽ കുഴൽ കിണറിലെ വെള്ളം ഉപയോഗിക്കാൻ ആരോഗ്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]