
കൊല്ലം ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്വയം തൊഴിൽ വായ്പ
കൊല്ലം∙ ജില്ലയിൽ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് നാല് വർഷത്തേക്ക് എട്ട് ശതമാനം പലിശ നിരക്കിലും പിന്നാക്ക വിഭാഗം, പൊതുവിഭാഗക്കാർക്ക് അഞ്ച് വർഷത്തേക്ക് എട്ട് ശതമാനം പലിശയ്ക്കും ന്യൂനപക്ഷ വിഭാഗക്കാർക്ക് അഞ്ച് വർഷത്തേക്ക് ആറ് ശതമാനം പലിശ നിരക്കിലും വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ വായ്പ അനുവദിക്കും. www.kswdc.orgൽ നിന്നും അപേക്ഷ ഫോം ലഭിക്കും. അനുബന്ധ രേഖകൾ സഹിതം വനിത വികസന കോർപറേഷൻ, ജില്ല ഓഫീസ്, രണ്ടാം നില, എൻ.തങ്കപ്പൻ മെമ്മോറിയൽ ഷോപ്പിങ് കോംപ്ലക്സ്, ക്ലോക്ക് ടവറിനു സമീപം, ചിന്നക്കട, കൊല്ലം 691001 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ: 9188606806.
ധനസഹായം നൽകും
കൊല്ലം∙ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ നാല് പരിശീലനത്തിന് നബാർഡ് ധനസഹായം പ്രഖ്യാപിച്ചു. ആകെ ഫീസിന്റെ 60 ശതമാനവും നബാർഡ് വഹിക്കും. അപേക്ഷകർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരായിരിക്കണം. സാമ്പത്തിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയരുത്. പ്ലസ് വൺ പരീക്ഷ പാസാകണം. 18 വയസ് പൂർത്തിയാകണം. പരിശീലന കാലാവധി: 70 ദിവസം. യോഗ്യത, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഏപ്രിൽ 26ന് വൈകിട്ട് 4.30 നകം ഹാജരാകണം. വിവരങ്ങൾക്ക് : www.iiic.ac.in, ഫോൺ: 8078980000.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പ്രചോദനം പദ്ധതിയിലേക്ക് എൻജിഒ/എൽഎസ്ജിഐകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ 70 ശതമാനം സർക്കാർ ഗ്രാന്റ് ഇൻ എയ്ഡ് ആയി നൽകുന്നു. ബാക്കി 30 ശതമാനം എൻജിഒ വഹിക്കണം. അപേക്ഷയും അനുബന്ധ രേഖകളും മെയ് 15ന് വൈകിട്ട് നാലിനകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0474- 2790971.
കൊല്ലം∙ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം ദൈർഘ്യമുള്ള പ്രഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇന്റ്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ:7994926081.
കൊല്ലം∙ നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോട്ടിങ് യൂണിറ്റിലേക്ക് മൾട്ടി പർപ്പസ് വർക്കറെ (ഫിസിയോതെറപ്പി യൂണിറ്റ്) നിയമിക്കും. യോഗ്യത: കംപ്യൂട്ടർ പരിജ്ഞാനമുള്ള ഫിസിയോതെറപ്പി അസിസ്റ്റന്റ് അല്ലെങ്കിൽ നഴ്സിങ് അസിസ്റ്റന്റ്. പ്രായപരിധി: 2025 ഏപ്രിൽ നാലിന് 40 വയസ്സ് കവിയരുത്. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും സഹിതമുള്ള അപേക്ഷ ജില്ല പ്രോഗ്രാം മാനേജർ ഓഫിസ്, നാഷനൽ ആയുഷ് മിഷൻ, ജില്ല മെഡിക്കൽ ഓഫീസ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ആശ്രാമം പി.ഒ., കൊല്ലം, 691002 വിലാസത്തിൽ മേയ് മൂന്നിനകം ലഭിക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ: 0474 2082261.
പരീക്ഷാ പരിശീലനം
കൊല്ലം∙ തിരുവനന്തപുരം മണ്ണന്തലയിലുള്ള സർക്കാർ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക ജാതി പട്ടിക വർഗ, വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ല. മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെയാണ് വാർഷിക വരുമാന പരിധി. ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷ സഹിതം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ ഉൾപ്പെടെ 26നകം അപേക്ഷിക്കണം. പട്ടിക ജാതി/പട്ടികവർഗ വിഭാഗക്കാർക്ക് സ്റ്റൈപന്റ് ലഭിക്കും. ഫോൺ: 0471 2543441.
കോഴ്സ് ആരംഭിച്ചു
അമൃതപുരി ∙ പ്രായോഗിക പഠനത്തിലൂടെ ദുരന്ത പ്രതിരോധ ശേഷി ഉയർത്തുന്നതിനായി അമൃതപുരി ക്യാംപസിലെ അമൃത സ്കൂൾ ഫോർ സസ്റ്റെയ്നബിൾ ഫ്യൂച്ചേഴ്സ്, യുനെസ്കോ ചെയർ ഓൺ എക്സ്പിരിയൻഷ്യൽ ലേണിങ് ഫോർ സസ്റ്റെയ്നബിൾ ഇന്നവേഷൻ ആൻഡ് ഡവലപ്മെന്റിന്റെ സഹകരണത്തോടെ സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ ബിൽഡിങ് ഡിസാസ്റ്റർ റിസലിയൻസ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി ത്രൂ എക്സ്പിരിയൻഷ്യൽ ലേണിങ് എന്ന ഹ്രസ്വകാല കോഴ്സ് ആരംഭിച്ചു. 4 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സിൽ കാലാവസ്ഥയെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കേണ്ട രീതിയെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതോടൊപ്പം അത്യാധുനിക രീതികളും ഉപകരണങ്ങളും ഉപയോഗിച്ചു ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരിശീലനവും നൽകും. നിലവിൽ ആരംഭിച്ചിട്ടുള്ള ആദ്യ ബാച്ചിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നായി 25 പേരുണ്ട്.
അധ്യാപക ഒഴിവ്
അഞ്ചൽ ∙ സെന്റ് ജോൺസ് കോളജിൽ ഇംഗ്ലിഷ് , മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കൊമേഴ്സ്, സംസ്കൃതം , ഡേറ്റ സയൻസ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട് . അപേക്ഷ മേയ് 7ന് മുൻപു നൽകണം . [email protected] ഫോൺ 0475 2966973
ഏരൂർ ∙ യുഐടിയിൽ കൊമേഴ്സ്, ഇംഗ്ലിഷ് , കണക്ക്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട് . അപേക്ഷ 30ന് മുൻപു നൽകണം . 9447115023
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ഡോൺ ബോസ്കോ ടെക്കിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സായ കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുള്ള യുവതി, യുവാക്കൾക്ക് അപേക്ഷ സമർപ്പിക്കാം. 7994553662.
കാലാവസ്ഥ
∙ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നതിനാൽ യെലോ അലർട്ട്.
∙ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. തെക്കൻ ജില്ലകളിലാണു മഴയ്ക്കു സാധ്യത.
വൈദ്യുതി മുടങ്ങും
പരവൂർ∙ നെടുങ്ങോലം ഹോസ്പിറ്റൽ, റേഷൻ കട, പുന്നമുക്ക്,കൊച്ചാലുംമൂട് ,പുത്തൻ വിള, കിഴക്കിടം ,ആയിരവല്ലി, റീഡിങ് റൂം, കൂനയിൽ എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയും പണയിൽക്കാവ്, കുറുപ്പ്, മുന്നാഴിമുക്ക്, പ്രവാസി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ 5 വരെയും റീഡിങ് റൂം ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെയും.ചാത്തന്നൂർ ∙ കാരംകോട്, കണ്ണേറ്റ, എസ്എൻ കോളജ് എന്നീ ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.