
സിഐടിയു തൊഴിലാളിയുടെ കൊലപാതകം: സിഐടിയു, സിപിഎം പ്രകടനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചടയമംഗലം∙ബാറിലുണ്ടായ തർക്കത്തിൽ സിഐടിയു ലോഡിങ് തൊഴിലാളി വെട്ടുവഴി സുധീഷ് ഭവനിൽ സുധീഷ് (35) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു സിഐടിയു, സിപിഎം പ്രവർത്തകർ പ്രകടനം നടത്തി.പ്രകടനത്തിനിടെ ബാറിനു നേരെ കല്ലേറുണ്ടായി . പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചു വിട്ടു.കുത്തേറ്റ് സുധീഷ് മരിക്കുകയും കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രാത്രിയും രാവിലെയും ആണ് സിഐടിയു, സിപിഎം സംഘം പ്രതിഷേധ പ്രകടനം നടത്തിയത് . ഇന്നു രാവിലെ മൃതദേഹം വിലാപ യാത്രയായി ചടയമംഗലത്ത് എത്തിക്കും.വിലാപയാത്ര കടന്നു പോകുന്ന സമയം സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.സംഘർഷം നടന്ന സ്ഥലം രാവിലെ സിപിഎം ഏരിയ സെക്രട്ടറി പത്മകുമാർ, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ, മുതിർന്ന സിപിഎം നേതാവ് ഡി.രാജപ്പൻ നായർ എന്നിവർ സന്ദർശിച്ചു.