കൊല്ലം ∙ ആശ്രാമത്ത് ആരംഭിക്കുന്നതു കേരളത്തിലെ ആദ്യ ഇഎസ്ഐ മെഡിക്കൽ കോളജ്. നേരത്തെ പാരിപ്പള്ളി ഇഎസ്ഐ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും കെട്ടിട
നിർമാണം പൂർത്തിയായപ്പോൾ സംസ്ഥാന സർക്കാരിനു വിട്ടു നൽകുകയായിരുന്നു. ആശ്രാമ ത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇഎസ്ഐ സബ് റീജനൽ ഓഫിസും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ചു മെഡിക്കൽ കോളജിന്റെ പ്രവർത്തനം തുടങ്ങാനാണ് നീക്കം.
സബ് റീജനൽ ഓഫിസ് മന്ദിരത്തിനു പുറമേ ആശ്രാമം ഇഎസ്ഐ ആശുപത്രി, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 80 ജീവനക്കാരുള്ള സബ് റീജനൽ ഓഫിസ് ആണ് മെഡിക്കൽ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആയി പരിഗണിക്കുന്നത്.
ആശ്രാമം സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ നിലവിൽ 220 കിടക്കകളുണ്ട്. മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് ഇതു മതിയാകും.
ആശ്രാമം എവൈകെ ഓഡിറ്റോറിയത്തിനു പിൻവശത്തും ഇഎസ്ഐ ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നുണ്ട്.
മെന്റർ ഡീൻ ആയി നിയോഗിച്ച ചെന്നൈ കെ കെ. നഗർ ഇഎസ്ഐ ആശുപത്രിയിലെ ഡോ.
സൗമ്യ സമ്പത്തും ആശുപത്രി സൂപ്രണ്ട് ഡോ. കെ.ഐ.
പ്രേംലാലുമാണ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഡോ.
സൗമ്യ കഴിഞ്ഞ ദിവസം കൊല്ലത്തെത്തി സബ് റീജനൽ ഓഫിസും മറ്റും സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി.
നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചാൽ ഈ വർഷം എംബിബിഎസ് പ്രവേശനം നടത്താൻ കഴിയും. ആശ്രാമം സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി ഉൾപ്പെടെ 220 കിടക്കകളിൽ കൂടുതലുള്ള 10 മെഡിക്കൽ കോളജുകൾക്കാണ് ഇഎസ്ഐ ബോർഡ് അനുമതി നൽകിയത്. തുടർന്നു കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമാണ് ഇഎസ്ഐ കോർപറേഷൻ അടുത്ത അധ്യയന വർഷം 50 സീറ്റുകളിൽ വീതം പ്രവേശനം നടത്താൻ ഉത്തരവ് ഇറക്കിയത്.
കൊല്ലത്തിനു പുറമേ മഹാരാഷ്ട്രയിലെ പുണെ, നാഗ്പുർ, ഹരിയാനയിലെ മനേസർ, ഗുജറാത്തിലെ സൂറത്ത്, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഒഡീഷയിലെ ഭുവനേശ്വർ വെസ്റ്റ്, ബംഗാളിലെ അസാൻ സോൾ, ഉത്തർപ്രദേശിലെ പാണ്ഡ്യ നഗർ, ഗോവയിലെ മഡ്ഗാവ് എന്നിവിടങ്ങളിലാണ് മറ്റു മെഡിക്കൽ കോളജുകൾ.
കടമ്പ കടക്കണം
നാഷനൽ മെഡിക്കൽ മിഷന്റെ അനുമതി ലഭിക്കുന്നതിന് ഈ മാസം 28ന് അപേക്ഷ സമർപ്പിക്കണം എന്നാണ് നിർദേശം.അതിനു മുൻപു സംസ്ഥാനത്തു നിന്നു 2 അനുമതികൾ ലഭിക്കേണ്ടതുണ്ട്.
സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നു ‘എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്, ആരോഗ്യ സർവകലാശാലയിൽ നിന്നുള്ള അനുമതി എന്നിവയാണു വേണ്ടത്. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന് വേണ്ടി ആരോഗ്യ വകുപ്പിന് അപേക്ഷ നൽകിയിട്ടു 3 ആഴ്ചയാകുന്നു.
ഇതു ലഭിച്ചതിനു ശേഷമേ ആരോഗ്യ സർവകലാശാലയിൽ അപേക്ഷ നൽകാൻ കഴിയുകയുള്ളു. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കുമെന്നാണ് കരുതുന്നത്.
ഈ വർഷംതുടങ്ങാനാകും: പ്രേമചന്ദ്രൻ
മെഡിക്കൽ കോളജ് അനുവദിച്ചു കൊണ്ടുള്ള ഇഎസ്ഐ ബോർഡിന്റെ തീരുമാനത്തെ തുടർന്നു തൊഴിൽ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഈ വർഷം തന്നെ മെഡിക്കൽ കോളജ് ആരംഭിക്കുന്ന തരത്തിൽ ഇഎസ്ഐ കോർപറേഷൻ നടപടികൾ ത്വരിതപ്പെടുത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

