പുനലൂർ ∙ മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ച ആയിട്ടും അവലോകന യോഗത്തിൽ മുൻപ് തീരുമാനിച്ചതനുസരിച്ച് ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല. ദേശീയപാതയിൽ പുനലൂർ താമരപ്പള്ളിക്കും പ്ലാച്ചേരിക്കും മധ്യേയുള്ള ഭാഗത്ത് മാസങ്ങൾക്ക് മുൻപ് തകർന്ന ക്രാഷ് ബാരിയർ മാറ്റി സ്ഥാപിച്ചിട്ടില്ല.
ഇവിടെ റോഡിന്റെ ഒരു വശത്ത് 150 അടിയിലധികം താഴ്ച്ചയുള്ള കൊക്കയാണ്. വളവു കൂടിയായതിനാൽ നിലവാരം കുറഞ്ഞ വെളിച്ച സംവിധാനം മാത്രമുള്ള ഈ പാതയിലൂടെ രാത്രി എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യത കൂടുതലാണ്.
രാത്രി മൂടൽ മഞ്ഞുള്ള പ്രദേശവുമാണ്.
താമരപ്പള്ളി ജംക്ഷന് സമീപം വരെ റോഡിന്റെ വശത്തെ കാടുകൾ നീക്കം ചെയ്തിട്ടുള്ളൂ. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗത്തിന്റെയും എംഎൽഎയുടെയും സാന്നിധ്യത്തിൽ മൂന്നാഴ്ച മുൻപ് വിപുലമായ അവലോകന യോഗങ്ങൾ നടത്തിയപ്പോൾ ദേശീയപാതയിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിച്ച ഭാഗങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്നും നിർദേശിച്ചിരുന്നതാണ്.
മകരവിളക്കുവരെയുള്ള ശബരിമല സീസണിൽ ആയിരക്കണക്കിന് ഇതര സംസ്ഥാന തീർഥാടക വാഹനങ്ങൾ കടന്നുപോകുന്ന പാതയിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

