പുനലൂർ ∙ റെയിൽവേയുടെ സാധനസാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരെ പുനലൂർ റെയിൽവേ പൊലീസും ആർപിഎഫ് ക്രൈംബ്രാഞ്ച് വിഭാഗവും ചേർന്ന് പിടികൂടി. കുന്നിക്കോട് ആവണീശ്വരം സ്വദേശി അനന്തു (25) ആവണീശ്വരം സ്വദേശി ഷോബിൻ രാജ് (41) എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ റെയിൽവേയിൽ നിന്നു വിവിധ സാധനങ്ങൾ മോഷണം പോയതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 19ന് ജന്മദിനം ആഘോഷിക്കാനായി അനന്തു മൊബൈൽ ഫോൺ പണയപ്പെടുത്തി.
ഇതു തിരിച്ചെടുക്കുന്നതിന് റെയിൽവേ കോംപൗണ്ടിൽ നിന്ന് റെയിൽ പാളത്തിന്റെ കഷണങ്ങൾ ഇയാൾ ഓടിച്ചിരുന്ന ഓട്ടോയിൽ കടത്തി ആക്രിക്കടയിൽ ഷോബിൻ രാജിന്റെ സഹായത്തോടെ വിൽപന നടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആർപിഎഫ് ക്രൈംബ്രാഞ്ച് യൂണിറ്റ് സിഐ നിഷാന്തിന്റെ നേതൃത്വത്തിലുള്ള ടീമും റെയിൽവേ പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് .
പ്രതികളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ടീം മറ്റൊരു കേസിന്റെ അന്വേഷണത്തിനായി കൊല്ലം –പുനലൂർ പാതയിൽ പരിശോധന നടത്തി വരികയായിരുന്നു.
പൊലീസിന് നൽകിയ മൊഴിയിലൂടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ആർപിഎഫിന് കൈമാറി.
ഷോബിൻ രാജ് ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു.
റെയിൽവേ പൊലീസ് എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

