കൊല്ലം ∙ തീര ശുചീകരണ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയ്സ്) രാജ്യ വ്യാപകമായി നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ബീച്ചിൽ ശുചീകരണം നടത്തി. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), ശ്രീനാരായണ കോളജ് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള കോസ്റ്റൽ പൊലീസ്, കേരള ഫിഷറീസ് വകുപ്പ്, കൊല്ലം കോർപറേഷൻ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ഇൻകോയ്സ് ശാസ്ത്രജ്ഞ ഡോ.
ധന്യ എം. ലാൽ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ കോളജ് സുവോളജി വിഭാഗം മേധാവി ഡോ. ബി.ഹരി, കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഡി.ഗോപി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സ്മിത, കുഫോസിൽ നിന്ന് രാഹുൽരാജ്, അനന്തു കൃഷ്ണ, തീരദേശ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ശുചീകരണ പ്രവർത്തനത്തിൽ ബീച്ചിലെ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു പാഴ്വസ്തുക്കളും തരം തിരിച്ചു ശേഖരിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊല്ലം നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾക്ക് കൈമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]