കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത.
∙ കേരളം, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ സാധ്യത. വൈദ്യുതി മുടങ്ങും
അഞ്ചാലുംമൂട്∙ കടവൂർ, ആയുർവേദ ആശുപത്രി, മാവേലി, ഇളമ്പച്ചഴികം, റാലിയിൽ, വിക്ടർ, മൈസ്, കണ്ണങ്കര, മാതാ ആശുപത്രി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
കൊട്ടിയം∙ആദിച്ചനല്ലൂർ പഞ്ചായത്ത് ബഡ്സ് സ്കൂളിലേക്ക് അധ്യാപിക, ഫിസിയോതെറപ്പിസ്റ്റ് ഒഴിവുകളുണ്ട്.
അധ്യാപിക യോഗ്യത: പ്ലസ്ടു, 2 വർഷ സ്പെഷൽ എജ്യുക്കേഷൻ ഡിപ്ലോമ. ഫിസിയോതെറപ്പിസ്റ്റ് യോഗ്യത: ഫിസിയോതെറപ്പിയിൽ ബിരുദം.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 30.
അധ്യാപക ഒഴിവ്
ഓയൂർ ∙ പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിനു എത്തണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു പുത്തൂർ ∙ കുളക്കട ബിഎഡ് സെന്ററിൽ ഹിന്ദി ലക്ചററുടെ ഒഴിവിലേക്ക് ഇന്റർവ്യൂ 26ന് രാവിലെ 11.30ന് നടക്കും.
പുത്തൂർ ∙ പുത്തൂർമുക്കിലെ കുളക്കട ജിഡബ്ലുഎൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ 29ന് രാവിലെ 11ന് നടക്കും.
സ്പോട്ട് അഡ്മിഷൻ
കൊല്ലം∙കെൽട്രോൺ നടത്തുന്ന ഡിസിഎ മോണ്ടി സോറി, സോഫ്റ്റ് വെയർ ടെസ്റ്റിങ്, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനെൻസ്, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ഫയർ ആൻഡ് സേഫ്റ്റി, അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.ഹെഡ് ഒാഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം എന്ന വിലാസത്തിലോ, ഫോൺ നമ്പറിലോ ബന്ധപ്പെടുക.
8547631061. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]