
വിഗ്രഹത്തിൽ നിന്ന് സ്വർണത്താലി മോഷ്ടിച്ച പൂജാരി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരവിപുരം ∙ വിഗ്രഹത്തിൽ നിന്നു സ്വർണത്താലി മോഷ്ടിച്ച കേസിൽ പൂജാരിയെ അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ, സുധാമണിയാലയത്തിൽ ശ്രീഹരിയെയാണ് (ഉണ്ണി – 23) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9നു പാട്ടിയഴികം ഭദ്ര ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം പൂജാരി അവധിയിൽ പോയപ്പോൾ പകരക്കാരനായി എത്തിയ ഇയാൾ പൂജ കഴിഞ്ഞു വിഗ്രഹത്തിൽ ചാർത്തിയിരുന്ന 2 ഗ്രാം വരുന്ന സ്വർണത്താലി മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജയേഷ്, സിദ്ദീഖ്, സിപിഒമാരായ രജിത്, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.