
വേനൽമഴയിൽ വെള്ളത്തിൽ മുങ്ങി റോഡുകൾ
പാരിപ്പള്ളി ∙ ഇന്നലെ ഉച്ചയ്ക്കു പെയ്ത ശക്തമായ വേനൽ മഴയിൽ ദേശീയപാത സർവീസ് റോഡും അടിപ്പാതകളും വെള്ളത്തിൽ മുങ്ങി; പാരിപ്പള്ളി നിശ്ചലമായി. ഏറെനേരം ഗതാഗതം സ്തംഭിച്ചു.
ആംബുലൻസുകൾ ഉൾപ്പെടെ കുടുങ്ങി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.പാരിപ്പള്ളി ജംക്ഷൻ, മുക്കട, കല്ലുവാതുക്കൽ അടിപ്പാതകൾ വെള്ളത്തിലായി.
ചിറക്കരയിൽ മരം വീണു വീടിനു കേടുപാടു സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്കു പെയ്ത വേനൽമഴയിൽ പാരിപ്പള്ളി ജംക്ഷനിൽ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട്.
ഒരു മണിക്കൂറോളം പെയ്ത ശക്തമായ മഴയിൽ സർവീസ് റോഡും അടിപ്പാതകളും തടാകം കണക്കായി.പാരിപ്പള്ളി – തിരുവനന്തപുരം റൂട്ടിൽ ജംക്ഷനിലെ പഞ്ചായത്ത് പുതിയ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പത്തോളം കടകളിൽ വെള്ളം കയറി.
ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പാതകളിൽ വലിയ തോതിൽ വെള്ളം ഉയർന്നതോടെ ഗതാഗതം സ്തംഭിച്ചു. പാതയുടെ വശങ്ങൾ തിരിച്ചറിയാനാകാതെ ചില വാഹനങ്ങൾ കുഴിയിൽ അകപ്പെട്ടു.മുക്കട
അടിപ്പാത, കല്ലുവാതുക്കൽ ജംക്ഷനിലെ അടിപ്പാത എന്നിവയും മുങ്ങി. കല്ലുവാതുക്കൽ ജംക്ഷനിൽ ചിറക്കര റോഡിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി.
മരം കടപുഴകി വീണു ചിറക്കര ഇടവട്ടം ചരുവിള വീട്ടിൽ ഷാജിയുടെ വീടിനു കേടുപാടു സംഭവിച്ചു. ഓടു മേഞ്ഞ വീടിന്റെ മുകളിലേക്കാണു മരം വീണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]