
കെഎസ്ആർടിസി ബസ് താൽക്കാലിക ഡിവൈഡറിൽ ഇടിച്ചു കയറി 5 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓച്ചിറ∙ദേശീയപാത വികസനം നടക്കുന്ന റോഡിൽ റോഡിലെ കുഴിയിൽ വീണ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് താൽക്കാലിക ഡിവൈഡറിൽ ഇടിച്ചു കയറി ബസ് യാത്രക്കാരായ അഞ്ച് പേർക്ക് പരുക്ക്. വലിയകുളങ്ങര ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് വെള്ളിയാഴ്ച രാത്രി 11.45ന് ആയിരുന്നു അപകടം. കായംകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് പരുക്കേറ്റത്.അഞ്ചുപേരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ആർക്കും സാരമായ പരുക്കില്ല.
ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശത്തു കൂടിയാണു വാഹനങ്ങൾ കടത്തി വിടുന്നത്. ഒരു വശത്തെ റോഡിലെ ചില ഭാഗങ്ങളിൽ ടാറിങ് ചെയ്യാതെ കുഴിയായി കിടക്കുകയാണ്.ഇവിടെ ആവശ്യത്തിനുള്ള വെളിച്ചമോ, മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. ബസ് കുഴിയിൽ വീണ ശേഷം നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഫയർ ഫോഴ്സും പൊലീസുമെത്തിയാണു ബസ് ക്രെയിനിന്റെ സഹായത്തോടെ ഡിവൈഡറിൽ നിന്നു ഇറക്കിയത്. ഓച്ചിറ പൊലീസ് കേസെടുത്തു.
അപകടം പതിവ്
ദേശീയപാത വികസന നിർമാണം നടക്കുന്നിടത്ത് മതിയായ വെളിച്ചമോ, അപകട സൂചന ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിക്കാത്തതിനാൽ രാത്രിയും പകലും അപകടം പതിവാകുന്നതായും ദേശീയപാതയിൽ ആവശ്യമായ മുൻകരുതൽ നടപടി അധികൃതർ സ്വീകരിക്കണമെന്ന് വലിയകുളങ്ങര നാട്ടുവാതുക്കൽ പൗരസമിതി ആവശ്യപ്പെട്ടു.