ശാസ്താംകോട്ട ∙ കുന്നത്തൂർ തുരുത്തിക്കര കല്ലുംമൂട്ടിൽ ജംക്ഷനു പടിഞ്ഞാറ് ഭാഗത്തെ കെഐപി റോഡ് – കനാൽ ഭാഗം കാടു നിറഞ്ഞതോടെ കാട്ടുപന്നികളുടെ താവളമായി.
കനാലിനു കുറുകെയുള്ള പാലം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. 25 കുടുംബങ്ങൾ ദുരിതത്തിലായിട്ടും ജനപ്രതിനിധികളും സർക്കാർ വകുപ്പുകളും തിരിഞ്ഞു നോക്കിയിട്ടില്ല. കനാൽ റോഡിലൂടെ കാൽനടയായി വരുന്നവർ കാട്ടുപന്നികളെ കണ്ട് രക്ഷപ്പെടാനായി ഓടുമ്പോൾ വീണു പരുക്കേൽക്കുന്നതു പതിവായി.
കൃഷി വിളകൾ ഭൂരിഭാഗവും പന്നിക്കൂട്ടം നശിപ്പിച്ചു. കനാലിനു കുറുകെയുള്ള പാലം തകർന്നിട്ടു വർഷങ്ങളായി. കുട്ടികളും വയോധികരുമാണ് ഇതെല്ലാം കാരണം ഏറെയും ദുരിതത്തിലായത്. പ്രശ്നപരിഹാരത്തിന് ത്രിതല പഞ്ചായത്തുകളോ സർക്കാർ വകുപ്പുകളോ ഇവ സംയുക്തമായോ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

