ആര്യങ്കാവ്∙ വനം റേഞ്ചിലെ 23 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലുള്ള സ്വഭാവിക ചന്ദനമരത്തോട്ടങ്ങളിൽ വനംവകുപ്പ് ജിയോടാഗിങ്ങിലൂടെ വിവരശേഖരണവും കണക്കെടുപ്പും നടത്തി. കടമാൻപാറ, ചേനഗിരി, കോട്ടവാസൽ എന്നിവിടങ്ങളിൽ വിവിധ ചുറ്റളവുകളുള്ള ചന്ദനമരങ്ങൾ വനപാലകർ എണ്ണിത്തിട്ടപ്പെടുത്തി. വിവിധ ചുറ്റളവുകളുള്ള മരങ്ങൾ വേർതിരിച്ചു സ്ഥാനം തിട്ടപ്പെടുത്തിയായിരുന്നു ജിയോടാഗിങ്.
മരങ്ങളുടെ സ്ഥാനം തിട്ടപ്പെടുത്താനും മോഷണം നടന്നാൽ കൃത്യമായി മനസ്സിലാക്കാനും ഇതിലൂടെ കഴിയും.
20നും 30 സെന്റീമീറ്ററിനും മധ്യേയുള്ള ചന്ദനമരങ്ങൾ കടമാൻപാറയിൽ 804, കോട്ടവാസലിൽ 22, ചേനഗിരിയിൽ 106. 30 സെന്റീമീറ്ററിനു മുകളിൽ കടമാൻപാറയിൽ 1720 ചന്ദനമരങ്ങളും ചേനഗിരിയിൽ 201, കോട്ടവാസലിൽ 59 മരങ്ങളുമുണ്ട്.
കടമാൻപാറയിൽ ഉണക്കചന്ദനമരങ്ങൾ 465, ചേനഗിരിയിൽ 71, കോട്ടവാസലിൽ 8 എണ്ണവും ഉണ്ട്. കടമാൻപാറയിൽ 2989, ചേനഗിരിയിൽ 378, കോട്ടവാസലിൽ 89 എന്നിങ്ങനെ ആകെ ചന്ദനമരങ്ങൾ 3456.
തമിഴ്നാട് വനംവകുപ്പിന്റെ പരിധിയിലും ചന്ദനമരങ്ങളുണ്ട്.
അതിർത്തി കൃത്യമായി നിർവചിക്കപ്പെടാത്ത വനമേഖലയിൽ ചന്ദനമര മോഷ്ടാക്കളുടെ പതിവു സാന്നിധ്യം ഫലപ്രദമായി പ്രതിരോധിക്കാൻ അംഗബലം വർധിപ്പിക്കാത്തതിനാൽ വനംവകുപ്പിനു പ്രതിസന്ധിയായിരുന്നു. മറയൂർ കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ ചന്ദനമരത്തോട്ടങ്ങളാണ് ആര്യങ്കാവിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

