ശാസ്താംകോട്ട ∙ മൈനാഗപ്പള്ളി കടപ്പാ തെക്ക് 16–ാം വാർഡിൽ ചെളിത്തോട് പാലത്തിനു സമീപം രാത്രി ശുചിമുറി മാലിന്യം തള്ളിയതു പ്രദേശവാസികൾക്കു ദുരിതമായി.
രാത്രിയിൽ ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണു ജനവാസ മേഖലയിൽ തള്ളിയത്. ഇതോടെ ഈ ഭാഗത്തെ കിണറുകളിലെ ജലം ഉപയോഗിക്കാൻ കഴിയാതെയായി.
മാരകായുധങ്ങളുമായി ബൈക്കുകളിൽ കറങ്ങുന്ന എസ്കോർട്ട് സംഘങ്ങളെ ഭയന്നു പ്രദേശവാസികൾ ടാങ്കർ തടയാൻ ഇപ്പോൾ ശ്രമിക്കാറില്ല. സാമൂഹികവിരുദ്ധരെ കണ്ടെത്തി പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡംഗം സിജു കോശി വൈദ്യൻ പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

